പുല്ലൂപ്പിക്കടവ് പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു
text_fieldsപുല്ലൂപ്പിക്കടവ് പുഴയിൽ യുവാവിനെ കാണാതായതിനെ തുടർന്ന് തടിച്ചുകൂടിയ ജനം
കണ്ണൂർ: കക്കാട് പുല്ലൂപ്പി പാലത്തിന് താഴെ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. അത്താഴകുന്ന് സ്വദേശി പൂക്കോത്ത് ഹൗസിൽ സനൂഫിനെയാണ് (26) കാണാതായത്. വ്യാഴാഴ്ച വൈകിട്ട് 4.30നാണ് സംഭവം. സുഹൃത്തുക്കളോടൊപ്പമായിരുന്നു സനൂഫ് എത്തിയത്. സനൂഫ് മാത്രമായിരുന്നു കുളിക്കാനിറങ്ങിയത്. ഏതാനും നിമിഷങ്ങൾക്കകം വെള്ളിത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളികേട്ടതോടെ സമീപത്തുണ്ടായിരുന്നവർ എത്തി അഗ്നിരക്ഷസേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷസേനയും കണ്ണൂർ ടൗൺ, മയ്യിൽ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ചെറുതോണിയിൽ നാട്ടുകാരും തിരച്ചിൽ നടത്തി.
അഗ്നിരക്ഷസേനാംഗങ്ങൾ പുല്ലൂപ്പി കടവ് പുഴയിൽ തിരച്ചിൽ നടത്തുന്നു
രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും സനൂഫിനെ കണ്ടെത്താനായില്ല. അപകടവിവരമറിഞ്ഞ് നിരവധി പേരാണ് പുല്ലുപ്പിയിലേക്കെത്തിയത്. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. കഴിഞ്ഞ വർഷം സെപ്തംബർ 26ന് പൂല്ലൂപ്പിക്കടവിന് സമീപം തോണിമറിഞ്ഞ് അത്താഴകുന്ന് സ്വദേശികളായ മൂന്നു യുവാക്കൾ മരിച്ചിരുന്നു. ഈ ദുരന്തത്തിന് ശേഷം പുഴയിലേക്ക് ആളുകൾ കുളിക്കാനിറങ്ങുന്നതും തോണിയിൽ സഞ്ചരിക്കുന്നതും കുറവായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.