ആൻമരിയയുടെ മരണ കാരണം എലിവിഷം
text_fieldsവെള്ളരിക്കുണ്ട്: ബളാലിൽ ബുധനാഴ്ച 16 വയസ്സുകാരി ആൻമരിയ മരിച്ചത് വീട്ടിൽ ഉണ്ടാക്കിയ ഐസ്ക്രീമിൽനിന്നും ഭക്ഷ്യ വിഷബാധയേറ്റെന്ന് പോസ്റ്റ് മോർട്ടത്തിൽ പ്രാഥമിക നിഗമനം. ഭക്ഷണത്തിൽ എലി വിഷത്തിെൻറ അംശം കലർന്നതായും ഇതാണ് മരണകാരണമെന്നുമാണ് പോസ്റ്റ് മോർട്ടം റിേപ്പാർട്ടിലുള്ളതെന്നാണ് വിവരം. പിതാവ് ബെന്നി ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആൻ മരിയ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത് എന്നാണ് ബുധനാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ, കുട്ടി മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോടെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ വിദഗ്‌ധ പരിശോധനയിൽ ബെന്നിയുടെ കരൾ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾ പ്രവർത്തനം നിലക്കാവുന്ന ഘട്ടത്തിലേക്ക് എത്തിയതായി കണ്ടെത്തി.
ബെന്നി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടയിൽ ഭാര്യ ബെസിയും മകൻ ആൽബിനും രോഗലക്ഷണങ്ങൾ പ്രകടമാവുകയും ഇവരെ കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആൻ മേരിയുടെ മരണശേഷം ആരോഗ്യവകുപ്പ് അധികൃതർ കുട്ടിക്ക് കോവിഡ് പോസറ്റിവ് ആണോ എന്ന് സംശയിച്ചിരുന്നു. ഇതേ തുടർന്ന് മാതാപിതാക്കളുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിൽ വിഷത്തിെൻറ അംശം കണ്ടെത്തിയത്. ഇതിൽ ബെന്നിയുടെ നില ഇപ്പോഴും ഗുരതരനിലയിൽ തുടരുകയാണ്. മാതാവ് ബെസിയും ആൽബിനും വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വീട്ടിലേക്ക് എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.