അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി
text_fieldsകണ്ണൂർ: നഗരത്തിലെ അനധികൃത തെരുവു കച്ചവടങ്ങൾക്കെതിരെ കർശന നടപടിയുമായി കണ്ണൂർ കോർപറേഷൻ.
നഗരത്തിലെ വിവിധ തെരുവോര കച്ചവടങ്ങൾ അധികൃതർ അടപ്പിച്ചു. പള്ളിക്കുന്ന് സെൻട്രൽ ജയിലിന് മുന്നിൽ അനധികൃത കച്ചവടം നടത്തിയ പഴം വിൽപനക്കാർ, മൺപാത്രക്കാർ തുടങ്ങിയവർക്കെതിരെയും നടപടി സ്വീകരിച്ച് സാധനങ്ങൾ എടുത്തുമാറ്റി. ജയിൽ ഭാഗത്ത് ലഹരി മരുന്ന് ഉൽപന്നങ്ങളുടെ വിൽപനയടക്കം നടക്കുന്നുണ്ടെന്ന പരാതി ഉയർന്നിരുന്നു.
ജയിലിലേക്ക് നിരോധിതലഹരി ഉൽnന്നങ്ങൾ വലിച്ചെറിയുന്നതിനുള്ള സഹായം പുറത്തുള്ളവരിൽനിന്ന് ലഭിക്കുന്നതായ ജയിൽ സൂപ്രണ്ടിന്റെ ഉൾപ്പെടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.