സമ്പൂര്‍ണ പച്ചത്തുരുത്ത് വ്യാപനത്തിന് കർമപദ്ധതി
text_fieldsകണ്ണൂർ: ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലതല ശിൽപശാലയില് ആഗസ്റ്റിന് മുമ്പായി പച്ചത്തുരുത്ത് വ്യാപനത്തിനായുള്ള സമഗ്ര കര്‍മ പദ്ധതി തയാറാക്കി. 233 പച്ചത്തുരുത്തുകള്‍ നിലവില്‍ ജില്ലയില്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ചില തദ്ദേശ സ്ഥാപന പരിധിയില്‍ പച്ചത്തുരുത്തുകളുടെ എണ്ണം ലക്ഷ്യത്തിലെത്തിക്കാനായിട്ടില്ല. ഈ കുറവ് പരിഹരിക്കാന്‍ വിവിധ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്.
പച്ചത്തുരുത്തുകള്‍ നിലവിലില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ ഭൂമിയില്‍ പച്ചത്തുരുത്ത് ഉണ്ടാക്കുന്നതിനുള്ള പരിശോധന നടത്തും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാല വനംവകുപ്പ് ഉത്തര മേഖല ചീഫ് കണ്‍സര്‍വേറ്റിവ് ഓഫിസര്‍ കെ.എസ്. ദീപ ഉദ്ഘാടനം ചെയ്തു.
ഹരിത കേരളം മിഷന് സംസ്ഥാന അസി. കോഓഡിനേറ്റര്‍മാരായ ടി.പി. സുധാകരന്, എസ്.യു. സഞ്ജീവ്, ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, തൊഴിലുറപ്പ് പദ്ധതി ജെ.പി.സി ജെയ്സണ്‍ മാത്യു എന്നിവര്‍ നേതൃത്വം നല്കി. പഞ്ചായത്ത് പ്രസിഡൻറുമാരായ ടി. ശ്രീമതി (തില്ലങ്കേരി), എം. ഷൈമ (രാമന്തളി), മിനി ഷൈബി (ഏരുവേശ്ശി), എന്‍.വി ഷിനിജ (പാട്യം), കെ. രമേശൻ (നാറാത്ത്), സഹീദ് കായിക്കാരന്‍ (മാടായി), പി.പി ഷമീമ (വളപട്ടണം), വനമിത്ര അവാര്‍ഡ് ജേതാവ് പി.വി ദാസന്, പരിസ്ഥിതി പ്രവര്ത്തകന് യഹ്യ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.