അഫ്ഷാന് സ്വപ്നസാഫല്യം; അക്ഷരവീട് സമർപ്പണം ഇന്ന്
text_fieldsകണ്ണൂർ: കായികതാരം മുഹമ്മദ് അഫ്ഷാെൻറ കുതിപ്പിെൻറ ചുവടുകൾക്ക് ആദരമായി അക്ഷരവീട് സമർപ്പണം ഇന്ന്. ചാല തന്നടയിൽ നിർമാണം പൂർത്തിയായ, മലയാള അക്ഷരം 'ഝ' എന്ന് നാമകരണം ചെയ്ത വീടിെൻറ സമർപ്പണം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. അക്ഷരവീട് അങ്കണത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, സിനിമതാരം അഞ്ജു അരവിന്ദ്, 'മാധ്യമം' സി.ഇ.ഒ മുഹമ്മദ് സാലിഹ് തുടങ്ങിയവർ പങ്കെടുക്കും.ആത്മവിശ്വാസത്തിെൻറ ചുവടുകളുമായി വിജയത്തിലേക്ക് നടന്നുകയറിയ ചെറുപ്പത്തിെൻറ പേരാണ് എളയാവൂർ സി.എച്ച്.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് അഫ്ഷാൻ. നടത്തത്തിൽ ദേശീയതലത്തിലുൾപ്പെടെ നിരവധി മെഡലുകളാണ് ഈ കൗമാരക്കാരനെ തേടിയെത്തിയത്. കണ്ണോത്തുംചാലിലെ സലാം-ഷുഹൈബ ദമ്പതികളുടെ മകനായ അഫ്ഷാൻ കണ്ണൂരിലെ ഏറ്റവും മികച്ച അത്ലറ്റിനുള്ള പുരസ്കാരം രണ്ടുതവണ നേടിയിട്ടുണ്ട്.
കൃത്യമായ ചുവടുകളിൽ റെക്കോഡുകളിലേക്ക് കുതിക്കുന്ന അഫ്ഷാന് മെഡലുകൾ ഒതുക്കിവെക്കാൻ സ്വന്തമായൊരു വീടെന്ന സ്വപ്നത്തിെൻറ സാക്ഷാത്കാരമാണ് അക്ഷരവീട്. 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണിയും ആരോഗ്യ രംഗത്തെ ഇൻറർനാഷനൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് അക്ഷരവീടൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.