ആകാശവാണി അസി. ഡയറക്ടർ വി. ചന്ദ്രബാബു വിരമിച്ചു
text_fieldsകണ്ണൂര്‍: ആകാശവാണി കണ്ണൂര്‍ നിലയം അസി.ഡയറക്ടര്‍ വി. ചന്ദ്രബാബു സർവിസില്‍ നിന്ന് വിരമിച്ചു. 35 വര്‍ഷത്തെ സേവനത്തിനുശേഷം സ്വയം വിരമിക്കുകയായിരുന്നു. 1985ലാണ് തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ നിലയത്തിൽ ജോലിയിൽ എക്സിക്യൂട്ടിവായി പ്രവേശിച്ചത്. കോഴിക്കോട്, കണ്ണൂർ, നാഗർകോവിൽ, കോയമ്പത്തൂർ നിലയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും തലശ്ശേരി ഗവ. ട്രെയിനിങ് കോളജിൽ നിന്ന് ബി.എഡ് ബിരുദവും നേടിയ ശേഷമാണ് ആകാശവാണിയില്‍ ചേര്‍ന്നത്.
ആകാശവാണിയുടെ എ ഗ്രേഡ് നാടക ആർട്ടിസ്റ്റ് കൂടിയായ ഇദ്ദേഹം നിരവധി നാടകങ്ങളും ചിത്രീകരണങ്ങളും സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. ഷേക്സ്പിയർ നാടകങ്ങൾ, ഇബ്സെൻറ ഡോൾസ്ഹൗസ് എന്നിവയുടെ പരിഭാഷകൾ, മഹാകവി കുട്ടമത്തിെൻറ ദേവയാനീചരിതം, വിദ്വാൻ പി. കേളു നായരുടെ കബീർദാസചരിതം എന്നീ സംഗീത നാടകങ്ങൾ, പഞ്ചതന്ത്രം കഥകളുടെ നാടകാവിഷ്കാരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. അഖിലകേരള റേഡിയോ നാടകോത്സവത്തിനുവേണ്ടി പത്തോളം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
യുറീക്ക, ശാസ്ത്ര കേരളം, തളിര് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കുട്ടികൾക്കായി ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി നെൽസൺ മണ്ടേലയുടെ ജീവചരിത്രം തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ കാടാച്ചിറക്കടുത്ത് ആഡൂരിലെ പരേതരായ എം.കെ. കുഞ്ഞിരാമന് നമ്പ്യാരുടെയും കോടഞ്ചേരി ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പി.വി.ശ്രീജ. മകള്‍: ഡോ. പി.വി. പല്ലവി. മരുമകൻ: ഡോ.എന്‍.വി. ജിതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.