അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് മാനേജർക്കും പ്രിൻസിപ്പലിനുമെതിരെ അറസ്റ്റ് വാറൻറ്
text_fieldsഅഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെയും മാനേജറെയും അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഹൈകോടതി ഉത്തരവിട്ടു. ഇരുവരെയും തിങ്കളാഴ്ച ഹാജരാക്കാനാണ് ജസ്റ്റിസ് പി.വി. ആശയുടെ നിർദേശം. മെഡിക്കൽ പി.ജി ക്ലാസുകൾ പുനരാരംഭിക്കണമെന്ന കോടതി നിർദേശം പാലിക്കാത്തതിനെ തുടർന്ന് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
ഇരുവരോടും വ്യാഴാഴ്ച കോടതിയിൽ നേരിട്ട് ഹാജാരാവാൻ നിർദേശിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തരവിട്ടത്.
ഡോ. ആർ.എസ്. ആൻസി, ഡോ.വി. അമിത് കുമാർ, ഡോ. ബിനു അഷറഫ് തുടങ്ങി 12 വിദ്യാർഥികളാണ് പി.ജി ക്ലാസുകൾ തുടങ്ങണമെന്നാവശ്യപ്പെട്ട് കോടതിയിൽ പരാതി സമർപ്പിച്ചത്. പലതവണ നിർദേശിച്ചിട്ടും ക്ലാസ് തുടങ്ങാൻ മാനേജ്മെൻറ് താൽപര്യം കാട്ടുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. മാർച്ച് 23നാണ് മെഡിക്കൽ കോളജിനെ ജില്ല കോവിഡ് കെയർ സെൻററാക്കി കലക്ടർ ഏറ്റെടുത്തത്.
എന്നാൽ, കോവിഡിെൻറ ചികിത്സക്ക് കോളജിെൻറ ഒരു ഭാഗം മാത്രമേ ഏറ്റെടുത്തിട്ടുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ ഉടൻ ക്ലാസുകൾ തുടങ്ങാനായിരുന്നു മാനേജ്മെൻറിനോട് കോടതി നിർദേശിച്ചത്. എന്നാൽ, ക്ലാസ് തുടങ്ങാൻ മാനേജ്മെൻറ് തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.