വെൺമണലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
text_fieldsവെൺമണലിൽ കുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചയാളുടെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞപ്പോൾ
അഞ്ചരക്കണ്ടി: വെൺമണലിൽ 11 കാരനെ ബൈക്കിലെത്തിയയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ബുധനാഴ്ച രാവിലെ എട്ടിനാണ് സംഭവം. മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന കുട്ടിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി. അൽപദൂരം കുട്ടിയുമായിപോയ ബൈക്കിൽനിന്ന് കുട്ടി എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. വെൺമണൽ -മുടക്കണ്ടി റോഡിലാണ് സംഭവം. സമീപത്തെ കടയിലെ സി.സി.ടി.വി കാമറയിൽ കുട്ടിയുമായി പോവുന്നയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സംഭവം സംബന്ധിച്ച് കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കൂത്തുപറമ്പ് എസ്.ഐ ബിജുവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി സി.സി.ടി.വി അടക്കം പരിശോധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.