അഞ്ചരക്കണ്ടി ജങ്ഷനിൽ അപകടം തുടർക്കഥ: പരിഹാരം എന്ന് ഉണ്ടാവും?
text_fieldsഅഞ്ചരക്കണ്ടി: ജങ്ഷനിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. എത്ര വലിയ അപകടങ്ങളുണ്ടായാലും പരിഹാര നടപടികൾ കൊള്ളാൻ തയാറാക്കാത്ത അധികൃതരും. നാലും ഭാഗങ്ങളിൽനിന്ന് ഒരേ സമയം വാഹനങ്ങൾ വരുന്ന ജങ്ഷനിൽ ഹംമ്പ് വേണമെന്നാവശ്യവുമായി നാട്ടുകാരും വ്യാപാരികളും അധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
അപകടങ്ങൾ തുടർക്കഥയാകുമ്പോൾ ഭീതിയോടെയാണ് ജനം റോഡരികിൽ നിൽക്കുന്നത്. ഞായറാഴ്ച രാത്രിയിൽ നടന്ന കാറുകൾ തമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ ബസ് കാത്തുനിന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. അപകടങ്ങൾ വ്യാപാരികൾക്കും ഏറെ തലവേദന സൃഷ്ടിക്കുന്നു.
ഞായറാഴ്ച നടന്ന അപകടത്തിൽ പുതുമ വസ്ത്രാലയത്തിന്റെ കടയുടെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകരുകയും സിഗ്നൽ ലൈറ്റ് പൊട്ടിവീഴുകയും ചെയ്തു. രണ്ടു മാസം മുമ്പ് നടന്ന അപകടത്തിൽ ജങ്ഷനിലെ വ്യാപാരിയുടെ ഫർണീച്ചറും തകർന്നിരുന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രധാന ടൗണായ അഞ്ചരക്കണ്ടിയിൽ അപകടം തുടർച്ചയായിട്ടും നടപടിയുണ്ടാവാത്തതിൽ നാട്ടുകാരിൽ വ്യാപക പ്രതിഷേധവുമുണ്ട്. കഴിഞ്ഞ ദിവസത്തെ അപകട വിവരമറിഞ്ഞെത്തിയ പിണറായി പൊലീസിനോട് നാട്ടുകാർ ഏറെനേരം പ്രതിഷേധം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.