കർണാടക ജനത സംഘ്പരിവാർ ഭരണം തിരിച്ചറിഞ്ഞു -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsഅഞ്ചരക്കണ്ടി: കർണാടകയിലെ ജനങ്ങൾ സംഘ്പരിവാർ ഭരണകൂടത്തെ തൂത്തെറിഞ്ഞുവെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കല്ലായിൽ നിർമിച്ച ഇ.എം.എസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്തസാക്ഷി കെ. മോഹനൻ സ്മാരക ഹാളും അഭിമന്യു സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയവും ഫോട്ടോ അനാച്ഛാദനവും സി.പി.ഐ എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ പഴയകാല പാർട്ടി പ്രവർത്തകരെ ആദരിച്ചു. സി.പി.ഐ എം പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രകാശൻ, ഇ.എം. ഭാർഗവൻ എന്നിവർ സംസാരിച്ചു. ഗാനമേളയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.