റോഡ് വികസനം: കടകൾ പൊളിച്ചുനീക്കും,അഞ്ചരക്കണ്ടിയിൽ കടയടച്ച് പ്രതിഷേധം
text_fieldsഅഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ടൗണിലെ വ്യാപാരികൾക്ക് ഇരുട്ടടിയായി റോഡ് വികസനം. റോഡ് വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ടൗൺ വികസന പ്രാരംഭ നടപടികൾ ആരംഭിച്ചു. തട്ടാരിപാലത്തിൽനിന്ന് ആരംഭിച്ച് ബസ് സ്സാൻഡ് വരെയും ചിറമ്മൽ പീടികയിൽനിന്ന് ആരംഭിച്ച് ബി.ഇ.എം.യു.പി സ്കൂൾ വരെയുമാണ് റോഡ് വികസനത്തിൽ ഉൾപ്പെടുന്നത്.
24 മീറ്ററാണ് റോഡിന്റെ വീതി കണക്കാക്കിയത്. വികസന നടപടികളിൽ ടൗണിലുള്ള 130 കടകൾ പൂർണമായും 60 ഓളം കടകൾ ഭാഗികമായും നഷ്ടപ്പെടും. കഴിഞ്ഞ 50 വർഷത്തോളമായി ടൗണിൽ കച്ചവടം നടത്തുന്ന വ്യാപാരികൾ വരെ അധികൃതരുടെ പുതിയ നടപടിയിൽ പ്രയാസപ്പെടുന്നത്.
10 മീറ്ററോളം മാത്രം വീതിയിൽ വരുന്ന റോഡ് ടൗണിലേക്ക് പ്രവേശിക്കുമ്പോൾ 24 മീറ്റർ വേണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. 130 ഓളം കടകളിലായി ജോലി ചെയ്യുന്ന 300 ഓളം ജീവനക്കാർ അടക്കമുള്ളവർക്ക് പുതിയ വികസന നടപടിയിൽ പകച്ചു നിൽക്കേണ്ട അവസ്ഥയാണ്. വികസന നടപടികൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂനിറ്റ് സമരപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തിന് ടൗണിൽ നടക്കുന്ന പ്രതിഷേധ പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.