വെള്ളക്കെട്ട് കടമ്പ കടന്ന് സ്കൂളിലേക്ക്
text_fieldsഅഞ്ചരക്കണ്ടി: സ്കൂളിലേക്കുള്ള വഴിയിലും മുറ്റത്തും വെള്ളം നിൽക്കുന്നതിനാൽ നടന്നുപോകാനാവാതെ വിദ്യാർഥികൾ. അഞ്ചരക്കണ്ടിയിലെ ബി.ഇ.എം.യു.പി സ്കൂളിലേക്കുള്ള വഴിയിലും മുറ്റത്തുമാണ് വെള്ളം കയറി കുട്ടികളുടെ യാത്ര മുടങ്ങിയത്. സ്കൂൾ ഗേറ്റിന് ചേർന്നുള്ള വലിയ ഓവുചാൽ സ്ലാബിന്റെ അടിഭാഗം മൂടപ്പെട്ടതാണ് വെള്ളം കയറാനിടയാക്കിയത്.
പ്രൈമറി വിദ്യാലയമായതിനാൽ ചെറിയ കുട്ടികളാണ് ഇവിടെയുള്ളത്. വെള്ളം കയറിയതുമൂലം കുട്ടികൾക്ക് സുഗമമായി നടന്നുപോകാൻപോലും കഴിയാത്ത സ്ഥിതിയാണ്. മുതിർന്നവരുടെ സഹായമില്ലാതെ കുട്ടികൾക്ക് ഇതുവഴി നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിലും വെള്ളം കയറിയതിനാൽ സമീപത്തെ കോഴിക്കടയിലും ടയർ റീസോളിങ് കടയിലും വെള്ളം ഒഴുകിയെത്തി.
കഴിഞ്ഞ ഏതാനും ദിവസമുണ്ടായ കനത്തമഴയിലാണ് ഓവുചാൽ അടഞ്ഞത്. ഓവുചാൽ ശുചീകരിച്ച് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമൊരുക്കിയാലേ സ്‌കൂൾ വഴിയിലും മുറ്റത്തും വെള്ളം കയറുന്നത് നിയന്ത്രിക്കാൻ കഴിയൂ. ഇതുവഴിയുള്ള ഓവുചാൽ ശുചീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിവേണമെന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.