അശാസ്ത്രീയ റോഡ് വികസനം; കടയടച്ച് പ്രതിഷേധം
text_fieldsഅഞ്ചരക്കണ്ടി: കേരളത്തിൽ എവിടെയും കണ്ടിട്ടില്ലാത്ത റോഡ് വികസനമാണ് അഞ്ചരക്കണ്ടി ടൗണിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ദേവസ്യ മേച്ചേരി. അശാസ്ത്രീയമായ രീതിയിലുള്ള റോഡ് വികസന നടപടിയിൽ പ്രതിഷേധിച്ച് അഞ്ചരക്കണ്ടി ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാൻ ശ്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. വി.വി. സുരേശൻ അധ്യക്ഷതവഹിച്ചു. എൻ.കെ. മുഹമ്മദ്, എം.വി. രമേശൻ, എ. സുധാകരൻ, മനോജ്, കെ. പ്രദീപൻ, കെ.പി. നസീർ, ഒ.വി. മമ്മു, കെ.പി. മോഹനൻ, കെ.കെ. ജയദേവൻ എന്നിവർ സംസാരിച്ചു. അഞ്ചരക്കണ്ടി ടൗണിൽ 24 മണിക്കൂർ കടകൾ അടച്ചും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയാണ് സംയുക്ത സമര സമിതി പ്രതിഷേധമറിയിച്ചത്. ടൗണിലെ മുഴുവൻ വ്യാപാരി ഉടമകളും ജീവനക്കാരും പ്രതിഷേധ റാലിയിലും പൊതുയോഗത്തിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.