സെമിനാരി വില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ; വ്യാപക നാശനഷ്ടം
text_fieldsകേളകം: സെമിനാരി വില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ. വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായി അധികൃതർ അറിയിച്ചു.
കണിച്ചാർ പഞ്ചായത്തിലെ സെമിനാരിവില്ലയിൽ കഴിഞ്ഞ മാസം ഉരുൾ പൊട്ടിയത് അഞ്ചുതവണയാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.
തുടർന്ന് വൻ മലവെള്ളപ്പാച്ചിലും ഉണ്ടായി. നിടുംപൊയിൽ ചുരം പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കണ്ണവം ഫോറസ്റ്റ് റേഞ്ച് വനമേഖലയിലാണ് ഈ തുടർ ഉരുൾപൊട്ടൽ ഉണ്ടാവുന്നത്.ഉരുൾപൊട്ടലിന്റെ പ്രധാന കേന്ദ്രമായി ഇരുപത്തി ഏഴാംമൈൽ സെമിനാരിവില്ല ഭാഗം മാറിയതോടെ പ്രദേശവാസികൾ കനത്ത ഭീതിയിലാണ്.
രാത്രിയിലും പകലും മഴപെയ്താൽ ഉരുൾപൊട്ടുന്ന എന്ന സ്ഥിതിയിലാണ് ഈ പ്രദേശം. മലവെള്ളപ്പാച്ചിലിൽ താഴ്വാരത്തെ കൃഷിയിടങ്ങൾ വെള്ളത്തിലായി. കാഞ്ഞിരപ്പുഴ കരകവിഞ്ഞും നാശനഷ്ടങ്ങൾ ഉണ്ടായി.
ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് ആൻറണി സെബാസ്റ്റ്യൻ, മെംബർമാരായ ഷോജറ്റ്, ജിമ്മി അബ്രഹാം എന്നിവർ സന്ദർശിച്ചു.
മഴ തുടരുന്നതിനാൽ ചുരം പാതയിൽ യാത്രക്കാർക്ക് ജാഗ്രത നിർദേശവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.