ജില്ലയിൽ തോട്ടിപ്പണിക്കാരെ കണ്ടെത്താൻ വീണ്ടും സർവേ
text_fieldsകണ്ണൂർ: ജില്ലയിൽ മാന്വൽ സ്കാവഞ്ചിങ് (തോട്ടിപ്പണി) ചെയ്യുന്നവരെ കണ്ടെത്താനും പുനരധിവാസം ഉറപ്പാക്കാനുമായി സർവേ നടത്തുന്നു.സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്നവരെയും അത്തരത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നവരെയും ഈ സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ല. മനുഷ്യവിസർജ്യം അതത് സമയത്ത് നേരിട്ട് കൈകാര്യം ചെയ്യുന്നവരുണ്ടെങ്കിൽ അത്തരക്കാരെ കണ്ടെത്തുകയാണ് സർവേ ഉദ്ദേശിക്കുന്നത്.
ഇത്തരത്തിൽ മാന്വൽ സ്കാവഞ്ചിങ് പ്രവൃത്തിയിൽ ഏർപ്പെട്ടവരുണ്ടെങ്കിൽ ഈ മാസം 12, 13, 18 തീയതികളിൽ അതത് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ ഓഫിസുകളിൽ ആധാർ കാർഡ് ഉൾപ്പെടെ രേഖകൾ സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്കുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല കലക്ടർ അറിയിച്ചു. ഇത്തരത്തിൽ ആൾക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് അറിയുന്ന വ്യക്തികളോ സംഘടനകളോ ഉണ്ടെങ്കിൽ അവർക്കും ഇവരെ സംബന്ധിച്ച വിവരങ്ങൾ അതത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ അറിയിക്കണം.
2013ൽ പാർലമെൻറിൽ പാസാക്കിയ നിയമ പ്രകാരം ജില്ലയിൽ തോട്ടിപ്പണി ചെയ്യുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കണ്ടുപിടിക്കുകയും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി 2013ലും 2018 ലും സർവേ നടത്തി കണ്ണൂരിനെ തോട്ടിപ്പണി വിമുക്ത ജില്ലയായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഡോ. ബൽറാമും യൂനിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിന്റെ അന്തിമവിധി പ്രകാരം 2013 ലെ നിയമത്തിൽ പരാമർശിച്ച പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഈ പ്രഖ്യാപനം ദേശീയതലത്തിൽ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സർവേ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.