എ.ആർ.സി. നായർക്ക് നാട് വിട നൽകി
text_fieldsതളിപ്പറമ്പ്: ബുധനാഴ്ച അന്തരിച്ച സി.പി.ഐ നേതാവ് എ.ആർ.സി. നായർക്ക് നാട് വിടനൽകി. തളിപ്പറമ്പിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തും നിറഞ്ഞുനിന്ന സൗമ്യസാന്നിധ്യമായിരുന്നു എ.ആർ.സി എന്ന എ. രാമചന്ദ്രൻ. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. മൃതദേഹം തൃച്ചംബരം പട്ടപാറയിലെ എൻ.എസ്.എസ് സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിച്ചു.
അഡ്വ. പി. സന്തോഷ് കുമാർ എം.പി, കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ, സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ സി.പി. മുരളി, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.വി. ബാബു, പി.കെ. മധുസൂദനൻ, കെ.വി. ഗോപിനാഥൻ, വേലിക്കാത്ത് രാഘവൻ, സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.
അനുശോചന യോഗത്തിൽ സി.പി.ഐ ജില്ല കമ്മിറ്റി അംഗം വി.വി. കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ, സി.പി.ഐ ജില്ല കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ, കെ. സന്തോഷ് (സി.പി.എം), സി.സി. ശ്രീധരൻ (കോൺഗ്രസ്), സി.പി.വി. അബ്ദുല്ല (മുസ്ലിം ലീഗ്), അഡ്വ. പി.എൻ. മധുസൂദനൻ (എൽ.ജെ.ഡി), കെ. അശോക് കുമാർ (ബി.ജെ.പി), കെ.വി. മഹേഷ് (ടൗൺ റസിഡൻറ്സ് അസോസിയേഷൻ), വി.പി. മഹേശ്വരൻ, എസ്.കെ. നളിനാക്ഷൻ എന്നിവർ സംസാരിച്ചു. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ. മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.