പി. ജയരാജനെ പരിഗണിക്കണമെന്ന് അണികൾ, മണ്ഡലം മാറാൻ കെ.എം. ഷാജി; കണ്ണൂരിൽ ചർച്ചകൾ സജീവം
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിന് അരങ്ങുണരുേമ്പാൾ ഏതൊക്കെ മണ്ഡലങ്ങളിൽ ആരൊക്കെയെന്ന ചർച്ചകൾ സജീവം. സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾ മുന്നണികളിലും പാർട്ടികളിലും ഔദ്യോഗികമായി തുടങ്ങിയിട്ടില്ല. എന്നാൽ, ഒളിഞ്ഞും തെളിഞ്ഞും ഇതുസംബന്ധിച്ച കരുനീക്കങ്ങൾ തകൃതിയാണ്. ജില്ലയിലെ 11 മണ്ഡലങ്ങളിൽ യു.ഡി.എഫിലും എൽ.ഡി.എഫിലും നിലവിലുള്ളവർ പലരും മാറുമെന്നാണ് വിവരം. പകരം പുതുമുഖങ്ങളുടെ പേരുകൾ ഉയർന്നുവരുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ പലരും മത്സരിക്കാനും സാധ്യതയുണ്ട്.
നാലു പതിറ്റാണ്ടായി നിയമസഭയിൽ ഇരിക്കൂറിനെ പ്രതിനിധാനം ചെയ്യുന്ന കെ.സി. ജോസഫ് ഒമ്പതാം തവണയും മത്സരിക്കുമോയെന്നതാണ് ചോദ്യം. പുതുതലമുറക്കായി മാറുെന്നന്ന് കെ.സി. ജോസഫ് പറയുേമ്പാഴും ഒന്നും വ്യക്തമല്ല. കെ.സി മാറുകയാണെങ്കിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. സോണി സെബാസ്റ്റ്യൻ, അഡ്വ. സജീവ് ജോസഫ് എന്നിവരിൽ ഒരാൾക്കാണ് സാധ്യത കൽപിക്കപ്പെടുന്നത്.
അഴീക്കോട് മുസ്ലിം ലീഗിലെ കെ.എം. ഷാജി മൂന്നാമതും മാറ്റുരക്കുമോയെന്നതും എല്ലാവരും ഉറ്റുനോക്കുന്നതായാണ്. മണ്ഡലം മാറാൻ ഷാജി ആഗ്രഹിക്കുന്നതായാണ് വിവരം. കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ കണ്ണൂരും അഴീേക്കാടും വെച്ചുമാറാമെന്ന ആഗ്രഹം മുസ്ലിം ലീഗ് മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസ് അംഗീകരിക്കാൻ സാധ്യതയില്ല. കണ്ണൂരിൽ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് രാമചന്ദ്രൻ കടന്നപ്പള്ളിയോട് തോറ്റ സതീശൻ പാച്ചേനി ഒരിക്കൽക്കൂടി കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയാകാനാണ് സാധ്യത. കോൺഗ്രസിന് ഉറച്ച വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് കണ്ണൂർ. കോൺഗ്രസിെൻറ മറ്റൊരുറച്ച പ്രതീക്ഷയായ പേരാവൂരിൽ അഡ്വ. സണ്ണി ജോസഫിന് മൂന്നാമതും ടിക്കറ്റ് ലഭിക്കാനാണ് സാധ്യത.
എൽ.ഡി.എഫിൽ രണ്ടു ടേം പൂർത്തിയാക്കിയ ടി.വി. രാജേഷ് (കല്യാശ്ശേരി), ജയിംസ് മാത്യു (തളിപ്പറമ്പ്), സി. കൃഷ്ണൻ (പയ്യന്നൂർ) എന്നിവർ ഇക്കുറി ഉണ്ടാകാനിടയില്ല. മട്ടന്നൂരിനെ പ്രതിനിധാനം ചെയ്യുന്ന മന്ത്രി ഇ.പി. ജയരാജൻ കല്യാശ്ശേരിയിലേക്ക് മാറിയേക്കും. പകരം മന്ത്രി കെ.കെ. ശൈലജ കൂത്തുപറമ്പ് വിട്ട് മട്ടന്നൂരിൽ എത്തും. അങ്ങനെ സംഭവിച്ചാൽ ഇ.പി ജയരാജനും കെ.കെ.ശൈലജക്കും സ്വന്തം നാട്ടിൽ മത്സരിക്കാനുള്ള ആഗ്രഹം പൂവണിയും. പി. ജയരാജനെ മത്സരിപ്പിക്കണമെന്ന ആവശ്യം അണികളിൽനിന്നുയരുന്നുണ്ട്. ലോക്സഭ അങ്കത്തിൽ വടകരയിൽ മത്സരിക്കാൻ ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷം പി. ജയരാജന് പാർട്ടിയിൽ പ്രത്യേക ചുമതലകൾ ഒന്നുമില്ല.
കൂത്തുപറമ്പ് മണ്ഡലം എൽ.ഡി.എഫ് പുതിയ ഘടകകക്ഷി എൽ.ജെ.ഡിക്ക് നൽകാനാണ് സാധ്യത. അങ്ങനെയെങ്കിൽ മുൻമന്ത്രി െക.പി. മോഹനനാകും എൽ.ഡി.എഫ് സ്ഥാനാർഥി. കണ്ണൂരിൽ പാേച്ചനിക്ക് എതിരാളിയായി രാമചന്ദ്രൻ കടന്നപ്പള്ളി ഉണ്ടാകുമോയെന്നതും ചോദ്യമാണ്. മുതിർന്ന നേതാവെന്ന പ്രത്യേക പരിഗണനയിൽ സി.പി.എം ഒരിക്കൽക്കൂടി ഉദാര സമീപനം സ്വീകരിച്ചാൽ മാത്രമേ കടന്നപ്പള്ളിക്ക് സാധ്യതയുള്ളൂ. മന്ത്രി എ.കെ. ശശീന്ദ്രന് കണ്ണൂരിൽ നോട്ടമുണ്ടെന്നാണ് വിവരം. സി.പി.എം മത്സരിക്കുകയാണെങ്കിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.