എ.ടി.എം കാർഡ് മോഷ്ടിച്ച് പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ
text_fieldsചൊക്ലി: ബക്കളം ദേശീയപാതയോരത്ത് നിർത്തിയിട്ട ഓട്ടോ ടാക്സിയിൽനിന്ന് മോഷ്ടിച്ച എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത കേസിൽ പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ തെരുപ്പറമ്പ് ഹൗസിൽ ഗോകുലിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
ചൊക്ലി ഒളിവലത്തെ കെ.കെ. മനോജ്കുമാറിേൻറതാണ് എ.ടി.എം കാർഡ്. വ്യാഴാഴ്ചയായിരുന്നു സംഭവം. തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന മനോജ്കുമാറിെൻറ വാഹനം യന്ത്രത്തകരാറുകാരണം ദേശീയപാതയിൽ ബക്കളത്ത് നിർത്തിയിടേണ്ടിവന്നു.
ഈസമയം സഹായിക്കാനെന്ന വ്യാജേന ഗോകുൽ വാഹനത്തിന് സമീപമെത്തി. വാഹനത്തിെൻറ പിൻസീറ്റിൽ മനോജിെൻറ പഴ്സടങ്ങിയ ബാഗ് സൂക്ഷിച്ചിരുന്നു. ഈ ബാഗിൽനിന്ന് പഴ്സും എ.ടി.എം കാർഡും മോഷ്ടിക്കുകയായിരുന്നു. വൈകീട്ട് എസ്.ബി.ഐയുടെ തൃച്ചംബരത്തെ എ.ടി.എമ്മിൽനിന്ന് രണ്ടുതവണകളിലായി 5000 രൂപ വീതം പിൻവലിച്ചു.
തുകയെടുത്തതിെൻറ സന്ദേശം മനോജ്കുമാറിെൻറ ഫോണിൽ ലഭിച്ചിരുന്നു. ഉടൻ മനോജ് പൊലീസിൽ പരാതിപ്പെട്ടു. ഇതിനിടയിൽ മോഷ്ടിച്ച എ.ടി.എം കാർഡ് ഉപയോഗിച്ച് 60,000 രൂപയുടെ ഫോൺ പ്രതി വാങ്ങി. ഇത്രയുമായതോടെ മനോജ് ബാങ്കിലെത്തി അക്കൗണ്ട് മരവിപ്പിച്ചു. അന്വേഷണസംഘം ബക്കളത്തെയും തളിപ്പറമ്പ് ടൗണിലെയും കാമറകൾ പരിശോധിച്ചപ്പോൾ ഗോകുലിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചു. തുടർന്നായിരുന്നു അറസ്റ്റ്.
ഫോൺ വാങ്ങിയത് തളിപ്പറമ്പിലെ കടയിൽനിന്നാണെന്ന് കണ്ടെത്തി. ഇത് മറ്റൊരാൾക്ക് 48,500 രൂപക്ക് വിറ്റതായും പൊലീസ് പറഞ്ഞു. തളിപ്പറമ്പിലെ മൊബൈൽ കടയിൽ തെളിവെടുപ്പിനെത്തിയപ്പോൾ ഗോകുൽ ഓടിരക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. പൊലീസ് ബലപ്രയോഗത്തിലൂടെയാണ് പിടിച്ചുനിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.