ഹമീദ് കിടഞ്ഞി വധശ്രമം: പ്രതികൾ അറസ്റ്റിൽ
text_fieldsപെരിങ്ങത്തൂർ: മനുഷ്യാവകാശ പ്രവർത്തകൻ ഹമീദ് കിടഞ്ഞിയെ ആക്രമിച്ച കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഷിജു പട്ടേരി, മീത്തൽ പി.എം. വിജിത്ത്, കെ.കെ. നിതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തലശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാല് വർഷം മുമ്പാണ് ഹമീദ് കിടഞ്ഞിയെ മാരകമായി പരിക്കേൽപിക്കുകയും വീട് ആക്രമിക്കുകയും സ്കൂട്ടറുകൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തത്. രണ്ട് സംഭവത്തിലും ചൊക്ലി പൊലീസ് ഒരാളെ പോലും പ്രതിചേർത്തിരുന്നില്ല. ഇതിനെതിരെ ഹമീദ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.