കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക് തെർമൽ സ്മാർട്ട് ഗേറ്റ് യാഥാർഥ്യമായി
text_fieldsകണ്ണൂർ: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി മാറുന്ന സാഹചര്യത്തിൽ കെ. സുധാകരൻ എം.പി മുൻകൈയെടുത്ത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക് തെർമൽ സ്മാർട്ട് ഗേറ്റ് യാഥാർഥ്യമായി. വെള്ളിയാഴ്ച രാവിലെ 11ന് തെർമ്മൽ സ്മാർട്ട് ഗേറ്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽതന്നെ ആദ്യമായാണ് ഒരു റെയിൽവേ സ്റ്റേഷനിൽ ഇത്തരം ഒരു സംവിധാനം നിലവിൽ വരുന്നത്.
ഈ സുരക്ഷ ഗേറ്റ് വഴി കടന്നുപോകുന്ന എല്ലാ യാത്രക്കാരുടെയും ഫോട്ടോ, ശരീര താപനില, എത്ര ആളുകൾ കടന്നുപോയി എന്നീ വിവരങ്ങൾ റെയിൽവേ അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും കിട്ടും. ജനങ്ങൾ സ്റ്റേഷനിൽ കൂട്ടംകൂടി നിന്ന് സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞ് പ്ലാറ്റ് ഫോമിലേക്ക് കയറുന്ന നിലവിലെ സാഹചര്യം മാറ്റാൻ ഈ സംവിധാനം ഉപയോഗപ്പെടും. കൂടാതെ, യാത്രക്കാരുടെ ഫോട്ടോ രേഖപ്പെടുത്തുന്നതുകൊണ്ട് ഭാവിയിലും സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്ക് ഉപകാരപ്പെടും.
കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ വന്ദേ ഭാരത് മിഷൻ ആരംഭിച്ചപ്പോൾ കെ. സുധാകരൻ എം.പി മുൻകൈയെടുത്ത് കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ടിലും ഇത്തരം സംവിധാനം സ്ഥാപിച്ചിരുന്നു.
കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാലും റെയിൽവേക്ക് യാത്രക്കാരുടെ നിയന്ത്രണത്തിന് അനുയോജ്യമായ തരത്തിൽ ഉള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വഴി സ്വയം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനം ആണ് കണ്ണൂരിൽ ഒരിക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർക്ക് യാത്രക്കാരുടെ അടുെത്തത്തിയുള്ള പരിശോധന ഒഴിവാക്കാൻ പൂർണമായും സ്വയം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗേറ്റ് സഹായകരമായി തീരുമെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.