അഴീക്കോട്ട് കോൺഗ്രസ് - മുസ്ലിം ലീഗ് തർക്കം; യു.ഡി.എഫ് കൺവീനർ രാജിവെച്ചു
text_fieldsകണ്ണൂർ: അഴീക്കോട് മണ്ഡലം യു.ഡി.എഫിൽ പൊട്ടിത്തെറി. യു.ഡി.എഫ് കൺവീനർ കോൺഗ്രസിലെ ബിജു ഉമ്മർ സ്ഥാനം രാജിവെച്ചു. അഴീക്കോട് മണ്ഡലത്തിൽ ഉൾപ്പെട്ട വളപട്ടണം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് -മുസ്ലിം ലീഗ് തർക്കമാണ് കൺവീനറുടെ രാജിയിൽ കലാശിച്ചത്. യു.ഡി.എഫ് സംവിധാനം തകർത്ത് വളപട്ടണം ഗ്രാമപഞ്ചായത്തിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗും കോൺഗ്രസും തനിച്ചാണ് മത്സരിച്ചത്.
ഇതു ചില സീറ്റുകളിൽ ബി.ജെ.പി ജയിക്കാനും ഇടയാക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ കൺവീനർ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യുവിന് നൽകിയ രാജി കത്തിൽ പറഞ്ഞു.
മുസ്ലിം ലീഗിന് അഴീക്കോട് മണ്ഡലം നൽകിയാൽ വിജയിക്കില്ലെന്ന നിലപാടാണ് ബിജു ഉമ്മർ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചത്. യു.ഡി.എഫിെൻറ പ്രഖ്യാപിത നയങ്ങൾക്കും ആശയങ്ങൾക്കും വിരുദ്ധമായാണ് വളപട്ടണം പഞ്ചായത്തിൽ യു.ഡി.എഫ് സംവിധാനത്തെ പാടെ ഇല്ലാതാക്കി നേതൃത്വത്തെ പൂർണമായും ധിക്കരിച്ചാണ് സൗഹൃദ മത്സരം എന്നു പറഞ്ഞ് മുസ്ലിം ലീഗ് തനിച്ചു മത്സരിച്ചതെന്നും ബിജു ഉമ്മർ ആരോപിച്ചു.
അഴീക്കോട് മണ്ഡലത്തിൽ പലയിടത്തും കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇതിെൻറ തുടർച്ചയാണ് ഇപ്പോഴത്തെ കൺവീനറുടെ രാജിയും. അതേസമയം, തൽക്കാലം സ്ഥാനത്ത് തുടരാൻ ബിജു ഉമ്മറോട് ആവശ്യപ്പെട്ടതായി യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു പറഞ്ഞു. അഴീക്കോേട്ടത് വെറും പ്രാേദശിക തർക്കം മാത്രമാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.