കടലാമക്കുഞ്ഞുങ്ങൾ കടലിലേക്ക്; യാത്രയപ്പ് നൽകി നാട്
text_fieldsനീലേശ്വരം: തൈക്കടപ്പുറം നെയ്തൽ ഹാച്ചറിയിൽ വിരിയിച്ച ആമക്കുഞ്ഞുങ്ങളെ കടലിൽ വിട്ടു. 47 ദിവസം മുമ്പ് അഴിത്തലയിൽനിന്ന് കണ്ടെത്തിയ കൂട്ടിൽനിന്നാണ് 92 കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്.
ഈ സീസണിലെ ആദ്യ യാത്രയയപ്പാണിത്. വംശനാശം നേരിടുന്ന ഒലീവ് റെഡ്ലി കടലാമകളെയാണ് നെയ്തൽ ഹാച്ചറിയിൽനിന്ന് കഴിഞ്ഞ 18 വർഷമായി വിരിയിച്ചുവിടുന്നത്.
സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിെൻറ സഹകരണത്തോടെ നടത്തുന്ന കടലാമ സംരക്ഷണപ്രവർത്തനങ്ങൾക്ക് കേരളതീരത്ത് താൽപര്യവും സ്വീകാര്യതയും കൂടിവരുകയാണ്. ആമക്കുഞ്ഞുങ്ങളെ കടലിൽ വിടുന്ന ചടങ്ങിന് എം. രാജഗോപാലൻ എം.എൽ.എ, നീലേശ്വരം മുനിസിപ്പൽ ചെയർപേഴ്സൻ ടി.വി. ശാന്ത, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൻ കെ.വി. സുജാത ടീച്ചർ, വൈസ് ചെയർമാൻമാരായ മുഹമ്മദ് റാഫി, ബിൽടെക് അബ്ദുല്ല, കൗൺസിലർമാരായ ശശികുമാർ, വിനു നിലാവ്, ബനീഷ് രാജ്, സെവൻ സ്റ്റാർ അബ്ദുല്ല എന്നിവർ സാക്ഷ്യംവഹിച്ചു.
സോഷ്യൽ ഫോറസ്ട്രി വിഭാഗം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റർ എം. ബിജു, നെയ്തൽ പ്രവർത്തകരായ കെ. പ്രവീൺ കുമാർ, പി.വി. സുധീർ കുമാർ, ടി.വി. അഭിനേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.