Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 9:21 AM GMT Updated On
date_range 10 Dec 2021 9:21 AM GMTകൂട്ടുപുഴയിൽ വൻ കഞ്ചാവ്വേട്ട
text_fieldsbookmark_border
കൂട്ടുപുഴ: ആന്ധ്രയിൽ നിന്നും കൂട്ടുപുഴ വഴി കടത്താൻ ശ്രമിച്ച 227.505 കിലോ ഗ്രാം കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സംഘം പിടി കൂടി.
ആന്ധ്രയിൽ നിന്നും ഒമ്പത് ബാഗുകളിലായി 99 പാർസലായി പിക്കപ്പ് വാനിൽ ബാംഗ്ലൂരിൽ എത്തിച്ച് തുടർന്ന് ലോറിയിൽ കൊണ്ടുവരും വഴിയാണ് എക്സൈസ് സംഘം കൂട്ടുപുഴയിൽ വണ്ടി തടഞ്ഞത്.
പ്രതികളായ ഇരിട്ടി സ്വദേശി ഷംസീർ,മട്ടന്നൂർ സ്വദേശി അബ്ദുൾ മജീദ് ,തലശ്ശേരി കീഴല്ലൂർ സ്വദേശി സാജിർ എന്നിവരെ അറസ്റ്റ് ചെയ്തു. വടകരയിൽ ഉള്ള മറ്റൊരാൾക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതികൾ പറഞ്ഞു കേസ് ഇരിട്ടി എക്സൈസിന് കൈമാറി അന്തർ സംസ്ഥാന കഞ്ചാവ് ലോബികളുടെ ബന്ധം അന്വേഷിക്കും എന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story