പാനൂരിൽ ബോംബ് സ്ഫോടനം
text_fieldsപാനൂർ: മീത്തലെ കുന്നോത്തുപറമ്പിൽ ബോംബ് സ്ഫോടനം. കൃഷിഭവൻ റോഡിൽ കുടുംബശ്രീ ഹോട്ടലിന് മുൻവശത്തെ റോഡിലാണ് ചൊവ്വാഴ്ച രാത്രി 11ന് ഉഗ്രശബ്ദത്തോടെ നാടൻ ബോംബ് സ്ഫോടനം നടന്നത്.
റോഡിലും ഹോട്ടലിനുള്ളിലും അവശിഷ്ടങ്ങൾ ചിതറി തെറിച്ച നിലയിൽ കണ്ടെത്തി. തൊട്ടടുത്ത ചുമരിൽ വരച്ച കോൺഗ്രസ് ചിഹ്നമായ കൈപ്പത്തി കരി ഓയിൽ ഒഴിച്ച് വൃത്തികേടാക്കി. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം യു.ഡി.എഫ്, എൽ.ഡി.എഫ് വിഭാഗങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ പരസ്പരം നശിപ്പിച്ചതായി പരാതിയുണ്ടായിരുന്നു. പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കോൺഗ്രസ് പ്രവർത്തകർ ബോർഡുകൾ നശിപ്പിച്ചതായി സി.പി.എം ആരോപിച്ചു.
ബോംബ് സ്ഫോടനം നടന്ന മീത്തലെ കുന്നോത്തുപറമ്പിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി സന്ദർശനം നടത്തി. കെ.പി. സാജു, പി.പി.എ. സലാം, ടി.സി. കുഞ്ഞിരാമൻ, കെ.പി. ശ്രീവത്സൻ, ടി.കെ. ചന്ദ്രൻ, സി. പുരുഷു എന്നിവർ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.