ബ്രണ്ണന്‍ പുരാണം; നേതാക്കള്‍ പറഞ്ഞതില്‍ പാതിയും പതിര്
text_fieldsകണ്ണൂർ: ബ്രണ്ണൻ യുദ്ധത്തിൽ നേതാക്കൾ പറഞ്ഞതിൽ പാതിയും പതിരെന്ന് അക്കാലത്തെ ബ്രണ്ണൻ കോളജ് വിദ്യാർഥിയായ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. രാജേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പിയും തമ്മിലുള്ള ബ്രണ്ണൻ യുദ്ധം കെട്ടടങ്ങിയശേഷമാണ് എൻ.പി. രാജേന്ദ്രൻ ഫേസ്ബുക്കിലൂടെ വിമർശനവുമായി രംഗത്തെത്തിയത്.
അരനൂറ്റാണ്ട് കഴിഞ്ഞിട്ടായാലും പഠിച്ച കോളജ് ഒരു രാഷ്ട്രീയ ചര്‍ച്ചാവിഷയമായാല്‍ അവിടത്തെ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് അത് കേട്ടില്ലെന്നുനടിക്കാന് ആവില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം പോസ്റ്റ് തുടങ്ങുന്നത്. രണ്ടു പക്ഷത്തെയും മുന്‍ ബ്രണ്ണന്‍കാര്‍ പറയുന്നതില്‍ തെറ്റുകള്‍ കുറെയുണ്ട്. കെ. സുധാകരന് രണ്ടുവട്ടം ബ്രണ്ണന്‍ കോളജ് ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട കഥയും ഇന്ന് അദ്ദേഹത്തിെൻറ ആരാധകര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുകയില്ല. രണ്ടു തവണയും അദ്ദേഹം എന്‍.എസ്.ഒ സ്ഥാനാർഥിയായാണ് കെ.എസ്.യുവിനെതിരെ മത്സരിച്ചത്. 1970-71ല്‍ മത്സരിക്കുമ്പോള്‍ സുധാകരന് വലിയ പിന്തുണ വിദ്യാർഥികളില്‍നിന്ന് ലഭിച്ചു. മുന്‍വര്‍ഷം അദ്ദേഹം കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ആയിരുന്നു. പക്ഷേ, ചെയര്മാന് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജയിച്ചത് കെ.എസ്.യു സ്ഥാനാർഥി എ.കെ. വിജയശങ്കറായിരുന്നു.
കെ. സുധാകരന് രണ്ടാംവട്ടം മത്സരിച്ചത് 1973-74 വര്‍ഷമാണ്. അന്ന് എന്‍.എസ്.ഒയും എസ്.എഫ്.ഐയും തമ്മില്‍ ശത്രുതയൊന്നുമില്ല. സ്റ്റാര്‍ലെറ്റ് സംഘടനയുടെ സംഘാടകനായിരുന്ന പി.പി. സുരേഷാണ് അന്ന് യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലറായി ജയിച്ചത്. എന്‍.എസ്.ഒവിന് അപ്പോഴേക്കും കോളജിലെ പിന്‍ബലം കാര്യമായി നഷ്ടപ്പെട്ടതായും രാജേന്ദ്രൻ ഒാർക്കുന്നു. ആദ്യമായി എസ്.എഫ്.ഐ മുന്നണി മുഖ്യസ്ഥാനങ്ങളില്‍ ജയിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. എ.കെ. ബാലനായിരുന്നു ചെയര്മാന്.
എസ്.എഫ്.ഐയിലെ കവിയൂര്‍ ബാലന് ജന. സെക്രട്ടറിയും.എം.എ. ജോണിെൻറ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകര്‍ രൂപവത്കരിച്ച പരിവര്‍ത്തനവാദികള്‍ 1973ല്‍ ബ്രണ്ണന്‍ കോളജില്‍ എല്ലാ സീറ്റുകളിലേക്കും മത്സരിച്ചു. പരിവര്‍ത്തനവാദികൾ നല്ല വോട്ടുകൾ നേടി. ഇതേതുടർന്ന് കെ.എസ്.യുക്കാരുടെ തല്ലുകിട്ടിയ പരിവർത്തന വാദികളുടെ കൂട്ടത്തിൽ താനും ഉണ്ടായിരുന്നതായി അദ്ദേഹം എഴുതുന്നുണ്ട്. ഇനിയും പലതും എഴുതാവുന്നതായുണ്ടെന്നും നേതാക്കള്‍ അതിന് അവസരം ഉണ്ടാക്കാതിരിക്കേട്ടയെനും കുറിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.