ചെറുകുന്നിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
text_fieldsചെറുകുന്ന്: ചെറുകുന്നിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. പഴയങ്ങാടിയിൽ ഗൾഫ് സ്റ്റോർ ഉടമയായ പി. ഹംസയുടെ ചെറുകുന്ന് പള്ളിച്ചാലിലെ വീട് കുത്തിത്തുറന്നാണ് 12 പവൻ സ്വർണാഭരണവും 2500 രൂപയും കവർന്നത്. ചൊവ്വാഴ്ച പുലർച്ച 2.30 ഓടെയാണ് സംഭവം.
രണ്ടാംനിലയിലൂടെ വീടിനകത്ത് കയറിയ മോഷ്ടാവ് താഴെയുള്ള കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് സ്വർണവും പണവും കവർന്നതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കണ്ണപുരം എസ്.െഎ കെ. സാജുവിെൻറ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.