അടുത്ത ക്വാർട്ടർ കാലത്തെ നികുതി ഒഴിവാക്കിത്തരണമെന്ന് ബസ് ഉടമകൾ
text_fieldsകണ്ണൂർ: കോവിഡിെൻറ വരവോടെ സ്വകാര്യ ബസ് വ്യവസായം തകർന്നടിഞ്ഞിരിക്കുകയാണ്. കാര്യങ്ങൾ ഈ നിലക്കുപോവുകയാണെങ്കിൽ താമസിയാതെ ബസുകൾ നമ്മുടെ നിരത്തിൽനിന്ന് അപ്രത്യക്ഷമാകും. രണ്ടാം പിണറായി സർക്കാറിെൻറ ആദ്യബജറ്റിൽ സ്വകാര്യ ബസ് മേഖലയെ അതിജീവനത്തിെൻറ ഗിയറിലാക്കാൻ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകളും തൊഴിലാളികളും.
കോവിഡിന് മുമ്പ് 1,400 സ്വകാര്യ ബസുകളാണ് ജില്ലയിൽ ഓടിയിരുന്നത്. ഒന്നാം ലോക്ഡൗണിന് ശേഷം 800 എണ്ണം മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. ബാക്കിയുള്ളവ പിടിച്ചുനിൽക്കാനാവാതെ ഓട്ടം നിർത്തി ജി ഫോം സമർപ്പിക്കുകയോ പൊളിക്കാൻ കൊടുക്കുകയോ ചെയ്തു.
തൊഴിലാളികൾ കൂലിപ്പണിയിലേക്കും മറ്റ് തൊഴിലുകളിലേക്കും കടന്നു. കോവിഡ് വ്യാപനം കുറഞ്ഞാലും ബസുകൾ നിരത്തിലിറങ്ങിയാൽ കയറാൻ ആളുകൾ കുറവായിരിക്കും. നല്ലൊരു പാക്കേജ് സർക്കാർ പ്രഖ്യാപിച്ചാൽ മാത്രമെ ഈ മേഖല രക്ഷപ്പെടൂ. അടുത്ത ക്വാർട്ടർ കാലത്തെ നികുതി ഒഴിവാക്കിത്തരണമെന്നാണ് ഉടമകളുടെ ആവശ്യം.
30,000 മുതൽ 35,000 രൂപ വരെയാണ് ഒരു ക്വാർട്ടറിലെ നികുതി. ഒരുദിവസം ബസ് ഓടണമെങ്കിൽ 500 രൂപയുടെ ടയർ മെയിൻറനൻസും 350 മുതൽ 370 വരെ നികുതി വകയിലും 225 രൂപ ഇൻഷുറൻസും വേണം.
തൊഴിലാളികളുടെ വേതനം വേറെയും വേണം. വർക്ഷോപ് ചെലവും പുതിയ വണ്ടികൾക്ക് രണ്ടുവർഷം കൂടുമ്പാഴും ആറ് വർഷത്തിന് ശേഷം ഒരോ വർഷം കൂടുേമ്പാഴും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കണം. ഇതിന് ഒരുലക്ഷത്തോളം ചെലവാകും. ഡീസലിന് ലിറ്ററിന് 65 രൂപയുണ്ടായിരുന്നപ്പോൾ വർധിപ്പിച്ച ടിക്കറ്റ് നിരക്ക് തന്നെയാണ് വില 90 കടന്നപ്പോഴും തുടരുന്നതെന്ന് ഉടമകൾ പറഞ്ഞു.
വിദ്യാർഥികളുടെ അടക്കം യാത്രനിരക്ക് വർധിപ്പിക്കാതെ ഈ മേഖലയിൽ തുടരാനാവില്ല. സർക്കാർ ഇന്ധന സബ്സിഡി പ്രഖ്യാപിക്കണമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്. ലിറ്ററിന് 65 രൂപയായാൽ േപാലും ലാഭത്തിൽ ഓടാനാവാത്ത അവസ്ഥയാണ്. ലോക്ഡൗൺ കഴിഞ്ഞാലും സർക്കാർ സഹായമില്ലാതെ ബസുകൾ നിരത്തിലിറക്കാനാവില്ലെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി രാജ്കുമാർ കരുവാരത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.