പോക്സോ കേസിൽ വ്യവസായി ഷറാറ ഷറഫുദ്ദീന് ജാമ്യം
text_fieldsതലശ്ശേരി: പോക്സോ കേസിൽ തലശ്ശേരിയിലെ വ്യവസായിക്ക് കോടതി ജാമ്യം അനുവദിച്ചു.ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഒരുമാസമായി റിമാൻഡിൽ കഴിയുന്ന കുയ്യാലി ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീനാണ് (68) തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജ് എ.വി. മൃദുല ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഡ്വ. കെ. വിശ്വൻ മുഖേന സമർപ്പിച്ച ജാമ്യ ഹരജിയിൽ പ്രോസിക്യൂഷെൻറയും പ്രതിഭാഗത്തിെൻറയും വാദം കേട്ടശേഷമായിരുന്നു വിധി. ഷറഫുദ്ദീെൻറ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം. ഇന്ത്യ വിട്ടുപോവാൻ അനുവാദമില്ല. ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവെക്കണം.
കേസ് നടപടികളിൽ ഇടപെടുകയോ പരാതിക്കാരിയിൽ സ്വാധീനം ചെലുത്താനോ പാടില്ല. ഈ കേസിൽ, നേരത്തേ രണ്ട് തവണ ഇയാൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ ജൂൺ 27നാണ് ധർമടം പൊലീസ് ഇൻസ്പെക്ടറായിരുന്ന അബ്ദുൽ കരീമിെൻറ നേതൃത്വത്തിലുളള പൊലീസ് സംഘം കുയ്യാലിയിലെ വീട്ടിലെത്തി ഷറഫുദ്ദീനെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്ത ഇയാളെ നെഞ്ചുവേദനയെ തുടർന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്കു ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ഇതേ കേസിൽ പ്രതികളായ മുഴപ്പിലങ്ങാട് കൂടക്കടവ് സ്വദേശിയും ഇപ്പോൾ കതിരൂരിൽ താമസക്കാരനുമായ ഗ്രേസ് ക്വാർട്ടേഴ്സിൽ തസ്ലിമിനെ (38) യും ഇയാളുടെ ഭാര്യ ഷംനയെയും (30) അറസ്റ്റുചെയ്തിരുന്നു.
കേസിൽ ഒന്നും രണ്ടും പ്രതികളാണിവർ. കതിരൂർ ആറാം മൈലിലെ വീട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിനായിരുന്നു തസ്ലിമിനെ അറസ്റ്റുചെയ്തത്. ഒത്താശ ചെയ്തതിനാണ് ഷംനയെ പ്രതിചേർത്തത്.
ഇരുവരും ഇപ്പോൾ ജയിലിലാണുള്ളത്. കാഞ്ഞങ്ങാട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഷംന നൽകിയ ജാമ്യഹരജി തലശ്ശേരി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.