കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ബൈപാസ് സർജറി പുനരാരംഭിച്ചു
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഹൃദയ ശസ്ത്രക്രിയ പുനരാരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു.
കോവിഡ് അതിവ്യാപന ഘട്ടത്തിൽ ബൈപാസ് ശസ്ത്രക്രിയ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതാണ് വീണ്ടും ആരംഭിച്ചത്. കോവിഡ് ബാധിച്ച ഹൃദയരോഗികളെ ശസ്ത്രക്രിയ ചെയ്യേണ്ടി വരുമ്പോൾ ഡോക്ടർ ക്വാറൻറീനിൽ ആവുന്നതാണ് തടസ്സമായതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. കാർഡിയോ തൊറാസിക് സർജനായി ഒരു ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടുമായിരുന്നു കോവിഡ് വ്യാപന ഘട്ടത്തിൽ ഇടക്ക് ബൈപാസ് സർജറി നിർത്തിവെക്കാൻ നിർബന്ധിതമായിരുന്നത്.
മാത്രമല്ല, ആശുപത്രിയിലെ വിവിധ ഐ.സി.യുകളിൽ മിക്കവാറും എല്ലാം ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ അടിയന്തര സർജറിക്കുൾെപ്പടെയായി മാറ്റിവെക്കേണ്ടിവന്നു. ഇതോടെ കോവിഡേതര വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്ന അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഐ.സി.യുവിലുൾെപ്പടെ പ്രവേശിപ്പിക്കേണ്ടി വന്നതും ഹൃദയം തുറന്നുള്ള ചികിത്സ താൽകാലികമായി മാറ്റിവെക്കുന്നതിന് ഇടയാക്കിയിരുന്നു.
എന്നാൽ, അപ്പോഴും ആൻജിയോപ്ലാസ്റ്റി ഉൾപ്പടെയുള്ള ഹൃദയ ശസ്ത്രക്രിയകൾ തടസ്സം കൂടാതെ നടന്നിരുന്നു. നിലവിൽ, ഒരു കാർഡിയോ തൊറാസിക് സർജനു പുറമേ മൂന്നുപേരെ കൂടി സർക്കാർ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാർഡിയോ തൊറാസിക് വിഭാഗത്തിൽ അടിയന്തരമായി നിയമിച്ചത്, ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വീണ്ടും നടത്താൻ സഹായകരമായി.
ആറളം സ്വദേശിനിയായ 68കാരിക്കാണ് പുനരാരംഭിച്ചപ്പോൾ ആദ്യ ബൈപാസ് സർജറി നടത്തിയത്. നവീകരിച്ച രണ്ട് കാത്ത് ലാബുകൾക്ക് പുറമേ, പുതുതായി ഒരുക്കുന്ന അത്യാധുനിക കാത്ത് ലാബിെൻറ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ശസ്ത്രക്രിയ മുടങ്ങിയത് മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.