കാബിൻ താഴ്ത്തിയില്ല; ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
text_fieldsമാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപാസ് പ്രവൃത്തിക്ക് മണലുമായെത്തിയ ടോറസ് ലോറി പള്ളൂർ അടിപ്പാതയിൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കോതമംഗലം സ്വദേശി ഡ്രൈവർ ബിജുവിനാണ് (49) പരിക്കേറ്റത്. വാരിയെല്ലിന് ക്ഷതം സംഭവിച്ച ബിജുവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 വർഷത്തോളമായി ബിജു നിർമാണ കമ്പനിയിലെ ഡ്രൈവറാണ്. വെള്ളിയാഴ്ച രാവിലെ പാതയിലെത്തിയ ടോറസ് ലോറി പിന്നിലെ കാബിനുയർത്തി മണലിറക്കുകയും പിന്നീട് താഴ്ത്താതെ പാലത്തിനടിയിലൂടെ സഞ്ചരിച്ചപ്പോൾ കാബിൻ പാലത്തിന്റെ ഭിത്തിയിൽ തട്ടി മറിഞ്ഞു വീഴുകയുമായിരുന്നു. ബൈപാസ് നിർമാണ കമ്പനിയുടേതാണ് അപകടത്തിൽപെട്ട ലോറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.