ക്രിസ്മസ് മധുരം പകരാൻ കേക്കുകൾ ഒരുങ്ങി
text_fieldsകണ്ണൂർ: കോവിഡ് ഒഴിഞ്ഞശേഷമെത്തിയ ആദ്യ ക്രിസ്മസിന് മധുരം പകരാൻ കേക്കുകൾ തയാറായി. മഹാമാരിക്കാലമായതിനാൽ രണ്ടുവർഷം ക്രിസ്മസ് വിപണി നിർജീവമായിരുന്നു. ഇത്തവണ ക്രിസ്മസ്, പുതുവർഷ ആഘോഷ ഭാഗമായി കേക്ക് വിപണിയിൽ കാര്യമായ ഉണർവുണ്ടായി.
കിലോക്ക് 400 മുതൽ 1300 രൂപ വരെയാണ് കേക്കുകളുടെ വില. ബട്ടർ ക്രീം കേക്കുകൾ 400 രൂപക്ക് ലഭിക്കും. വാനില, പൈനാപ്പിൾ, പിസ്ത കേക്കുകൾ ഈ വിലക്ക് ലഭിക്കും.
ചോക്ലേറ്റിന് 450 രൂപയാണ് വില. ഫ്രഷ് ക്രീം കേക്കുകൾ 500 മുതൽ ലഭിക്കും. റെഡ് വെൽവെറ്റ് 900, ബട്ടർ സ്കോച്ച് 800, ബട്ടർ കോഫി 850, ടെൻഡർ കോക്കനട്ട് 1200, ആസ്ട്രേലിയൻ ഡെസേർട്ട് 1000, റെഡ് വെൽവെറ്റ് സുപ്രീം 1300, ബ്ലാക്ക് ഫോറസ്റ്റ് ഫ്രഷ് 600, വൈറ്റ് ഫോറസ്റ്റ് ഫ്രഷ് 620, ഫ്രൂട്ട് ആൻഡ് നട്ട് 1000 എന്നിങ്ങനെയാണ് വിപണി വില.
സ്പാനിഷ് ഡിലൈറ്റ് 900, പൈൻട്രീറ്റ് 850, ആപ്പിൾ ജോർദാൻ 1000, കുൽഫി കേക്ക് 900 തുടങ്ങിയവയാണ് പുതിയവ. ശരാശരി 150 രൂപ മുതലുള്ള പ്ലം കേക്കുകള്‍ വിപണിയിലുണ്ട്. ക്രിസ്മസ് അടുത്തതോടെ കേക്കുകൾക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. ബേക്കറികളിൽ തിരക്കും വർധിച്ചു.
ഡിസംബര്‍ രണ്ടാം വാരത്തോടെ ആരംഭിച്ച കേക്ക് വിപണി ജനുവരി വരെ നീണ്ടുനില്‍ക്കും. കോവിഡിനുശേഷം തുറന്ന ഓഫിസുകളിലും കോളജുകളിലും സ്കൂളുകളിലും നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിലും കേക്കിന് ആവശ്യക്കാരേറെയാണ്. വീടുകളിൽ കേക്കുകൾ തയാറാക്കി വിൽക്കുന്നത് വർധിച്ചിട്ടുണ്ട്.
സാധാരണ പിറന്നാൾ കേക്കുകളടക്കം വാങ്ങാൻ ആളുകൾ ബേക്കറികളെ പൂർണമായും ആശ്രയിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ നിരവധിപേർ സ്വന്തമായി കേക്ക് നിർമിക്കുന്നുണ്ട്. ക്രിസ്മസ് കഴിഞ്ഞാൽ പുതുവർഷ തലേന്നാണ് ഏറ്റവും കൂടുതൽ കേക്ക് വിൽപന നടക്കുക.
ഹാന്‍വീവില്‍ ക്രിസ്മസ് റിബേറ്റ്
കണ്ണൂര്‍: ഹാന്‍വീവില്‍ ക്രിസ്മസ് റിബേറ്റ് സീസണ് ആരംഭിച്ചു. ഡബ്ള്മുണ്ട്, കൈത്തറി സാരികള്‍, മുണ്ടുകള്‍, ബെഡ്ഷീറ്റ്, സെറ്റ് മുണ്ട് തുടങ്ങിയവയുടെ ശേഖരം ഒരുക്കിയിട്ടുണ്ട്. 20 ശതമാനം റിബേറ്റിനുപുറമെ 20 ശതമാനം സപെഷല്‍ ഡിസ്കൗണ്ടും നല്‍കും.
സര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖല, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് പലിശരഹിത വ്യവസ്ഥയില്‍ കൈത്തറി ഉൽപന്നങ്ങള് നല്‍കും. കോര്‍പറേഷെൻറ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കുന്നതിെൻറ ഭാഗമായി മൂല്യവര്‍ധിത ഉൽപന്നങ്ങള് വിപണിയിലിറക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി പ്രൗഢി-ഇ എന്ന ഉൽപന്നങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 24 വരെയാണ് ഡിസ്കൗണ്ട് ഓഫറുകള്‍ ലഭിക്കുക. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന കൈത്തറി വികസന കോര്പറേഷന് ചെയര്മാന് ടി.കെ. ഗോവിന്ദന്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ. സുനില്‍ മാത്യു, ഒ.കെ. സുദീപ്, കെ. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.