മട്ടന്നൂരില്‍ വാഹനാപകടം; മൂന്നുപേര്‍ക്ക് പരിക്ക്
text_fieldsഅപകടത്തിൽപെട്ട കാറും ഓട്ടോയും
മട്ടന്നൂര്‍: തലശ്ശേരി റോഡിലെ രണ്ട് വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. നിടുവോട്ടുംകുന്നില് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചാണ് ആദ്യ അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിലും മതിലിലും ഇടിച്ചാണ് നിന്നത്.
നിടുവോട്ടുംകുന്നില് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ജ്യോതിര്‍മയി ബസും മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ ഇടിച്ച് സമീപത്തെ വീടിന്റെ മതിലിലും ഇടിച്ചാണ് നിന്നത്. പിക്കപ്പ് വാന്‍ മതിലിനും സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ തൂണിനും ഇടയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രികന് പരിക്കേറ്റു. കുഞ്ഞിപ്പള്ളിയില്‍ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചും അപകടം ഉണ്ടായി. വെള്ളിയാഴ്ച രാവിലെ 11.15 ഓടെയാണ് ആദ്യ അപകടം. 11.45 ഓടെയാണ് കുഞ്ഞിപ്പള്ളിയില്‍ ഗുഡ്സ് ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ചത്.
മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സും മട്ടന്നൂര്‍ ഭാഗത്തുനിന്ന് കനാല്‍ റോഡിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഗുഡ്സില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരെയും മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ പാലോട്ടുപള്ളിക്കടുത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.