മൂന്നിടങ്ങളിൽ വാഹനാപകടം
text_fieldsചക്കരക്കല്ല്: പ്രദേശങ്ങളിലെ മൂന്നു സ്ഥലങ്ങളിലായി നടന്ന വിവിധ അപകടങ്ങളിൽ നാലുപേർക്ക് പരിക്കേറ്റു. മതുക്കോത്ത് കാറും ബസും കുട്ടിയിടിച്ച് യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച ഉച്ച ഒന്നോടെയാണ് അപകടം. ഇരിട്ടി, എടൂർ സ്വദേശി സിദ്ധാർഥ്, ആറളം സ്വദേശികളായ ഷിയോൺ, അസ്ലം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്നും മുണ്ടേരിയിലേക്ക് പോകുന്ന ഗുരുദീപം ബസും ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കാറുമാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡോറിന്റെ വശം പൂർണമായും ബസിന്റെ മുൻവശം ഭാഗികമായും തകർന്നു. നഹർ കോളജിന് സമീപം കാർ നിയന്ത്രണം വിട്ട് തട്ടുകടയിലും സ്കൂട്ടറിലും ഇടിച്ച് കടയുടമക്ക് പരിക്കേറ്റു. കടയുടമ കെ. അക്ബറിനാണ് പരിക്കേറ്റത്.
നിയന്ത്രണം വിട്ടകാറിന്റെ ശക്തമായ ഇടിയിൽ കടയുടെ ഡോർ തട്ടിയാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. കടയുടെ മുന്നിൽ നിർത്തിയിട്ട അക്ബറിന്റ സ്കൂട്ടറും കടയിൽ ചായ കുടിക്കാൻ എത്തിയ കർണാടക സ്വദേശിയുടെ ബൈക്കും തകർന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും ബൈക്കും തകർന്നു. പ്രദേശവാസികളും നാട്ടുകാരും ചേർന്നാണ് അക്ബറിനെ ആശുപത്രിയിൽ എത്തിച്ചത്. നിയന്ത്രണം വിട്ടകാർ തലകീഴായി മറിഞ്ഞു. അഞ്ചരക്കണ്ടി-തലശ്ശേരി റോഡിൽ ഓടക്കാട് പള്ളിക്ക് സമീപമാണ് കാർ തലകീഴായി മറിഞ്ഞത്. ശനിയാഴ്ച്ച ഉച്ച 2.30 ഓടെയാണ് സംഭവം. വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.