ഇനി മാലിന്യം ചവിട്ടാതെ നടക്കാം
text_fieldsചക്കരക്കല്ല്: മാലിന്യം ചവിട്ടിയുള്ള യാത്രക്ക് പരിഹാരം. മിടാവിലോട് വെസ്റ്റ് എൽ.പി സ്കൂളിലേക്കുള്ള കുട്ടികളുടെ ദുരിതയാത്രയെ കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. വാർത്തയെ തുടർന്ന് ജില്ല എൻഫോഴ്സ്മെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിശോധിച്ച് ചെമ്പിലോട് പഞ്ചായത്തിനോട് പരിഹാരം കാണാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് വാർഡ് മെംബർ എം.വി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ തന്നെ ശുചീകരണ പ്രവൃത്തി നടത്തി. സ്ലാബിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യങ്ങളും ഓവുചാലിന് പുറത്തേക്ക് തള്ളിയ മാലിന്യങ്ങളും പൂർണമായും വൃത്തിയാക്കി.
ഓവുചാലിനകത്ത് കുമിഞ്ഞുകൂടിയ മാലിന്യങ്ങൾക്ക് പൂർണ പരിഹാരം കാണാനുള്ള നടപടികൾ ഉടൻ തന്നെയുണ്ടാകുമെന്നും ജില്ല എൻഫോഴ്സ്മെന്റ് അധിക്യതർ അറിയിച്ചു. കടകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കൂടുതലായും വരുന്നതെന്നും എൻഫോഴ്സ്മെന്റ് അറിയിച്ചു. ഇതിന്റെ ഭാഗമായി ചക്കരക്കല്ല് ഭാഗങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ രണ്ടു കടകൾക്കാണ് പിഴ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.