കണ്ണൂർ സൗത്ത് ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു
text_fieldsചക്കരക്കല്ല്: കണ്ണൂർ സൗത്ത് ഉപജില്ല ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേള കാടാച്ചിറ ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. ശാസ്ത്രമേളയിൽ ഓവറോൾ സ്ഥാനം അഞ്ചരക്കണ്ടി എച്ച്. എസ്. എസും രണ്ടാം സ്ഥാനം കാടാച്ചിറ എച്ച്. എസ്. എസും . കരസ്ഥമാക്കി. ഹയർ സെക്കൻഡറി പ്രവൃത്തി പരിചയ വിഭാഗത്തിലും സോഷ്യൽ സയൻസ് വിഭാഗത്തിലും സയൻസ് വിഭാഗത്തിലും കാടാച്ചിറ എച്ച് .എസ് . എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ പ്രവൃത്തിപരിചയ വിഭാഗത്തിൽ കടമ്പൂർ എച്ച് .എസ് .എസ്. ഒന്നാം സ്ഥാനവും കാടാച്ചിറ എച്ച് . എസ്. എസ് .രണ്ടാം സ്ഥാനവും നേടി.യു.പി.വിഭാഗം ഒന്നാം സ്ഥാനം ചെറുമാവിലായി യു.പി.ക്കും എൽ.പി.വിഭാഗം ഒന്നാം സ്ഥാനം മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ. പി. സ്കൂളിനും ലഭിച്ചു. ഗണിത ശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അഞ്ചരക്കണ്ടി എച്ച്. എസ്. എസും ഹൈസ്കൂൾ വിഭാഗത്തിൽ കടമ്പൂർ എച്ച് .എസ്. എസും യു.പി വിഭാഗത്തിൽ ചെറുമാവിലായി യു.പി. എസും എൽ . പി. വിഭാഗത്തിൽ കിഴുന്ന സൗത്ത് എൽ. പി .യും ഒന്നാം സ്ഥാനം നേടി.
ശാസ്ത്രവിഭാഗത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കാടാച്ചിറ എച്ച് .എസ് .എസും ഹൈസ്കൂൾ വിഭാഗത്തിൽ കടമ്പൂർ എച്ച്.എസ് .എസും . യു.പി വിഭാഗത്തിൽ തോട്ടട വെസ്റ്റ് യു പി സ്കൂളും എൽ.പി. വിഭാഗത്തിൽ കുറ്റിക്കകം എൽ.പി യും ഒന്നാം സ്ഥാനം നേടി. ഐ.ടി. മേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും അഞ്ചരക്കണ്ടി എച്ച്. എസ് .എസും . യു.പി.വിഭാഗത്തിൽ കടമ്പൂർ എച്ച് .എസ് . എസും . ഒന്നാം സ്ഥാനം നേടി.
സമാപന സമ്മേളനം കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബ്ന ഉദ്ഘാടനം ചെയ്തു. ഡി .ഇ ഒ . ടി.വി. അജിത വിശിഷ്ടാതിഥിയായി. കണ്ണൂർ സൗത്ത് ഉപജില്ല എ. ഇ. ഒ . എൻ.സുജിത്ത് എൻ സമ്മാനദാനം നിർവഹിച്ചു. കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. പ്രേമവല്ലി അധ്യക്ഷത വഹിച്ചു. കെ.ഉണ്ണികൃഷ്ണൻ , കെ. വി. ജയരാജൻ, ഇ. പി.രേഷ്മ എം. ഹീറ , ഇ.എം.ശ്രീകേഷ് , വി. കെ സുസ്മിത , മുഹമ്മദ് ഫസൽ, എം .മഹേഷ് കുമാർ , കാടാച്ചിറ എച്ച്. എസ് .പ്രഥമാധ്യാപകൻ കെ. സന്തോഷ് കുമാർ , രേഷ്മ പാറയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.