Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_rightവീട്ടുമുറ്റത്ത് രഹസ്യ...

വീട്ടുമുറ്റത്ത് രഹസ്യ അറയിൽ സൂക്ഷിച്ച മദ്യം പിടികൂടി

text_fields
bookmark_border
വീട്ടുമുറ്റത്ത് രഹസ്യ അറയിൽ സൂക്ഷിച്ച മദ്യം പിടികൂടി
cancel
camera_alt

ക​ണ്ണോ​ത്ത് വി​നോ​ദി​ന്റെ വീ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ മ​ദ്യം

ച​ക്ക​ര​ക്ക​ൽ: വീ​ട്ടു​മു​റ്റ​ത്ത് ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച മ​ദ്യം പി​ടി​കൂ​ടി. ക​ണ്ണോ​ത്ത് വി​നോ​ദി​ന്റെ വീ​ട്ടി​ൽ​നി​ന്നാ​ണ് 138 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വും, 51 കു​പ്പി ബി​യ​റും പി​ടി​കൂ​ടി​യ​ത്. ഓ​ണ​ക്കാ​ല​ത്ത് വി​ൽ​പ​ന​ക്കു വേ​ണ്ടി സം​ഭ​രി​ച്ചു​വെ​ച്ച മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ശ​യം തോ​ന്നാ​ത്ത വി​ധ​ത്തി​ലാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ര​ഹ​സ്യ അ​റ ഉ​ണ്ടാ​ക്കി​യ​ത്. മു​മ്പും ഇ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ൽ​നി​ന്നും മ​ദ്യം പി​ടി​കൂ​ടി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷ​നി​ൽ​കു​മാ​ർ, എം.​കെ. സ​ന്തോ​ഷ്, ഗ്രേ​ഡ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എ​ൻ. ര​ജി​ത് കു​മാ​ർ, എം. ​സ​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ ഗ​ണേ​ഷ് ബാ​ബു, സി.​വി. ബ​ഷീ​ർ, പി.​വി. ദി​വ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsLiquor Seized
News Summary - Liquor seized
Next Story