തന്നടയിലെ ലീഗ് ഓഫിസ് അടിച്ചുതകർത്തു
text_fieldsചക്കരക്കല്ല്: തന്നടയിലെ സി.എച്ച്. മുഹമ്മദ് കോയ സ്മാരക സൗധം തകർത്തു. ബുധനാഴ്ച രാത്രിയിൽ ഒരുകൂട്ടം സാമൂഹികവിരുദ്ധർ അടിച്ചു തകർക്കുകയായിരുന്നു. വാതിൽ തകർത്ത് അകത്ത് കയറിയ സംഘം ടി.വി.യും ഷെൽഫും തകർത്തു. മേശ പുറത്തിട്ട് കത്തിക്കുകയും ജനൽചില്ലുകൾ തകർക്കുകയും ചെയ്തു. എടക്കാട് പൊലീസ് കേസെടുത്തു.
ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ട്. തന്നടയിൽ നടന്ന പ്രതിഷേധ യോഗത്തിൽ അഡ്വ. ഇ.ആർ. വിനോദ്, യൂസഫ് പുന്നക്കൽ, കെ.സി. ഫാത്തിമ, റഫീഖ് മാസ്റ്റർ, ശാക്കിർ മൗവ്വഞ്ചേരി, ഇ.വി. അനൂപ്, പി.കെ. അലി, വി. ബിനിഷ്, എം. സുബൈർ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനവും നടത്തി.
വീടിനുനേരെ ആക്രമണം
ചക്കരക്കല്ല്: കോൺഗ്രസ് പ്രവർത്തകെൻറ വീടിനുനേരെ ആക്രമണം. ബുധനാഴ്ച രാത്രി 11.30നാണ് സംഭവം. സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ കിലാലൂരിലെ കുന്നത്ത് വത്സൻ മാസ്റ്ററുടെ വീടിനു നേരെയാണ് സാമൂഹികവിരുദ്ധർ ആക്രമണം നടത്തിയത്. അക്രമത്തിൽ ജനൽ ചില്ലുകൾ തകരുകയും വീടിനു കേടുപാട് സംഭവിക്കുകയും ചെയ്തു. യു.ഡി.എഫ് നേതാക്കളായ മമ്പറം ദിവാകരൻ, കെ.സി. മുഹമ്മദ് ഫൈസൽ, ഷക്കീർ മൗവ്വഞ്ചേരി, വി.വി. മുകുന്ദൻ, ലാൽചന്ദ് കണ്ണോത്ത്, കെ.ഒ. സുരേന്ദ്രൻ, ടി. സുരേശൻ, രഞ്ജീഷ് മക്രേരി, ജയറാം പൊതുവാച്ചേരി, റയീസ് മാസ്റ്റർ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ വീട് സന്ദർശിച്ചു. വത്സൻ മാസ്റ്റർ ചക്കരക്കല്ല് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.