ചിരട്ടയിൽ വിസ്മയം തീർത്ത് സുനേഷ് മുണ്ടേരി
text_fieldsചക്കരക്കല്ല്: മുണ്ടേരി പടന്നോട്ട് മൊട്ട സുഹനാലയത്തിൽ സുരേഷ് ചിരട്ടയിൽ തീർത്ത ശിൽപങ്ങൾ ഏവരുടെയും കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. കാരണം, അത്ര മനോഹരമായാണ് ഒാരോ നിർമിതിയും. ലോക്ഡൗൺ കാലത്തിെൻറ തുടക്കത്തിലാണ് സുരേഷ് ചിരട്ട ശിൽപ നിർമാണത്തിലേക്ക് കടന്നത്.
വളരെയേറെ സമയവും സൂക്ഷ്മതയും കൃത്യതയും ചേർത്ത് രൂപപ്പെടുത്തിയതാണ് പല ശിൽപങ്ങളും. കാളവണ്ടി, സൈക്കിൾ, നിലവിളക്ക്, കമ്മൽ, ആമ, കട്ടുറുമ്പ്,പായ്കപ്പൽ, മത്സ്യം, താറാവ് തുടങ്ങിയ ഒട്ടുമിക്ക ശിൽപങ്ങളും കാഴ്ചക്കാരിൽ വേറിട്ട അനുഭവമുളവാക്കുന്നവയാണ്. വെറുതെയിരിക്കുന്ന സമയത്ത് മനസ്സിൽ തോന്നിയ ആശയമാണ് ചിരട്ട ശിൽപത്തിലേക്ക് ആകർഷിക്കാൻ കാരണമായതെന്നാണ് സുരേഷ് പറയുന്നത്.
ദിവസങ്ങളോളം സമയമെടുത്താണ് ഓരോ ശിൽപവും നിർമിക്കുന്നത് ഇപ്പോൾ പെയിൻറിങ് ജോലി ചെയ്യുന്ന സുരേഷ് ഒഴിവുസമയങ്ങളാണ് ചിരട്ട ശിൽപ നിർമാണത്തിനുവേണ്ടി ചെലവഴിക്കുന്നത്. ഇതുവരെ ആരും നിർമിക്കാത്ത ഒരു ശിൽപം ചിരട്ടയിൽ നിർമിക്കാനുള്ള തയാറെടുപ്പിലാണ് സുരേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.