ചക്കരക്കല്ലിൽ മോഷ്ടാക്കൾ വിലസുന്നു; ജനം ആശങ്കയിൽ
text_fieldsചക്കരക്കല്ല്: ചക്കരക്കല്ലിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം വ്യാപകം. കഴിഞ്ഞ ദിവസം മോഷണം നടന്ന വീടിന് സമീപത്തെ വീട്ടിൽ അടുത്ത ദിവസം മോഷ്ടാക്കളെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
കണയന്നൂരിലെ മസ്നാസ് ഹൗസിൽ മജീദിെൻറ വീട്ടിലാണ് വീടിെൻറ പൂട്ട് തകർത്ത് മോഷണ ശ്രമം നടന്നത്. മജീദിെൻറ അയൽവാസിയായ കണയന്നൂർ മൂലേരി ഹൗസിലെ ഖദീജയുടെ വീട്ടിൽ ഞായറാഴ്ച മോഷണം നടന്നിരുന്നു. വീട്ടിെൻറ പൂട്ട് തകർത്ത മോഷ്ടാക്കൾ രണ്ട് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു.
മജീദിെൻറ വീടിെൻറ മുൻവശത്തെ പൂട്ടും വാതിലും തകർത്താണ് മോഷണശ്രമം നടത്തിയത്. തിങ്കളാഴ്ച രാവിലെ മദ്റസ കഴിഞ്ഞ് വരുന്ന വിദ്യാർഥികളാണ് മുൻവശത്തെ ഗ്രിൽസിെൻറ പൂട്ട് മാറ്റിയ നിലയിൽ കണ്ടത്.ഉടൻ സമീപത്തെ കടക്കാരനെയും വീട്ടുകാരെയും അറിയിക്കുകയായിരുന്നു.
മജീദും കുടുംബവും വീടുപൂട്ടി ബന്ധുവീട്ടിൽ പോയതായിരുന്നു. ചക്കരക്കല്ല് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി. പ്രദേശത്ത് നിരന്തരമായി മോഷണവും മോഷണശ്രമങ്ങളും നടക്കുന്നതിനാൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.അതേസമയം പൂട്ടിയിട്ട വീടുകൾ മോഷണത്തിനായി മോഷ്ടാക്കൾ തിരഞ്ഞെടുക്കുന്ന രീതിയാണ് അടുത്തിടെയായി കൂടുതലായും കണ്ടുവരുന്നത്. ഇരു വീടുകളിലും ആളില്ലെന്ന് കൃത്യമായി മനസ്സിലാക്കി ആസൂത്രിതമായ രീതിയിലാണ് മോഷണം.
ഇടക്കിടെ നടക്കുന്ന മോഷണം പ്രദേശവാസികളിൽ ഭീതിയുളവാക്കിയിരിക്കുകയാണ്. സെപ്റ്റംബർ 12ന് ചക്കരക്കല്ല് ചൂളയിലെ ആമിന മൻസിലിൽ ടി.പി. മുഹമ്മദിെൻറ പൂട്ടിയിട്ട വീട്ടിൽ നിന്നും പതിനാലര പവൻ സ്വർണം മോഷണം പോയിരുന്നു.
കഴിഞ്ഞ മാസം മോഷണ ശ്രമത്തിനിടെ വാരം ചതുരക്കിണറിൽ ആയിഷ എന്ന വൃദ്ധ കൊല്ലപ്പെട്ട സംഭവത്തിെൻറ ഞെട്ടൽ മാറുന്നതിനിടയിലാണ് നിരന്തരം പ്രദേശത്ത് മോഷണമുണ്ടാകുന്നത്. ആയിഷയെ ക്രൂരമായ രീതിയിൽ ആക്രമിച്ച മോഷ്ടാക്കൾ കമ്മൽ കവരുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റാണ് ആയിഷ മരിച്ചത്. ആസൂത്രിതമായ രീതിയിലുള്ള മോഷണങ്ങളാണ് നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.