'ഉയര'ത്തിലാണ് ഇൗ സ്ഥാനാർഥി
text_fieldsചക്കരക്കല്ല്: തൊഴിൽ രംഗത്ത് ഉയരങ്ങൾ അനായാസം കീഴടക്കുന്ന സുധീർ കുമാർ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയത്തിെൻറ ഉന്നതിയിലെത്താനുള്ള ഒരുക്കത്തിലാണ്.
മുണ്ടേരി പഞ്ചായത്തിലെ 13ാം വാർഡായ കാഞ്ഞിരോട്ടാണ് കോൺഗ്രസ് സ്ഥാനാർഥിയായി തെങ്ങുകയറ്റ തൊഴിലാളി സുധീർ കുമാർ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ചൂടിനിടയിലും സ്വന്തം തൊഴിലിനെ ചേർത്തുപിടിച്ച്, ജോലിക്കിടയിലും വോട്ടഭ്യർഥനയുമായാണ് സുധീറിെൻറ പ്രചാരണം.
തെങ്ങുകയറ്റ മേഖലയിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സുധീർ കുമാറിന് ഇക്കുറി വാർഡിൽ ചരിത്ര വിജയം കരസ്ഥമാക്കി ഒട്ടെറെ വികസനങ്ങൾ നടപ്പാക്കണമെന്നാണ് ആഗ്രഹം.
തെങ്ങുകയറ്റ തൊഴിലാളി ദേശീയ അവാർഡ് മുൻ കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിൽനിന്ന് ഏറ്റുവാങ്ങിയ അഭിമാനവും സുധീർ കുമാറിന് കൂട്ടായുണ്ട്. എൽ.ഡി.എഫിെൻറ സിറ്റിങ് സീറ്റിൽ തനിക്ക് വിജയപ്രതീക്ഷയുണ്ടെന്ന് സുധീർ കുമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.