ജലപാത സർവേ: സമരക്കാരെ അറസ്റ്റുചെയ്ത് നീക്കി
text_fieldsചക്കരക്കല്ല്: ജലപാത സർവേക്കെതിരെ തിങ്കളാഴ്ചയും പ്രതിഷേധം. ചേലോറ നോർത്ത് എൽ.പി സ്കൂൾ പരിസരത്തുനിന്നാണ് പ്രതിഷേധ മാർച്ച് തുടങ്ങിയത്. സർവേ നടക്കുന്ന ചേലോറ ഹയർ സെക്കൻഡറി സ്കൂളിെൻറ പിൻഭാഗത്ത് സമരക്കാരെ പൊലീസ് തടഞ്ഞപ്പോൾ നേരിയ വാക്കേറ്റവും ബലപ്രയോഗവും നടന്നു.
സമരസമിതി പ്രവർത്തകരായ കട്ടേരി നാരായണൻ, കെ.പി. നാരായണൻ, പാർഥൻ ചങ്ങാട്ട്, പ്രേമ, സജിമ, പ്രിയ, ശ്രിബ തുടങ്ങിയവരെ ആദ്യഘട്ടത്തിൽ തന്നെ അറസ്റ്റുചെയ്ത് നീക്കി. നജിൻ, പ്രശാന്ത്, സുജിത്ത് എന്നിവരെ പൊലീസ് മർദിച്ചതായി സമരക്കാർ പറഞ്ഞു. സമാധാനപരമായി സമരത്തിൽ പങ്കെടുത്ത തങ്ങളെ ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് മർദിച്ചതെന്നും ഇവർ ആരോപിച്ചു.
എന്നാൽ, ആരെയും മർദിച്ചിട്ടില്ലെന്നും അറസ്റ്റുചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും എടക്കാട് സി.ഐ അനിൽകുമാർ പറഞ്ഞു.
അതിർത്തി നിർണയം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും ആഗസ്റ്റ് 19ന് ഇതുസംബന്ധിച്ച വിജ്ഞാപനം കേരള സർക്കാൻ ഗെസറ്റിൽ വന്നതായും സർവേക്ക് നേതൃത്വം നൽകുന്ന ജി. സുഗതൻ പറഞ്ഞു. അതേസമയം, ഒരു അറിയിപ്പും കിട്ടിയില്ലെന്നും ഈസ്ഥലങ്ങളിൽ നിലവിൽ കെട്ടിട അനുമതി കൊടുക്കുന്നുണ്ടെന്നും സമരക്കാർ പറഞ്ഞു. സത്രീകളടക്കം നൂറിൽപരം പ്രവർത്തകരാണ് സമരത്തിന് അണിനിരന്നത്.
സമരക്കാരെ അറസ്റ്റുചെയ്ത് ഏറെ സമയം സ്റ്റേഷനിലിട്ട പൊലീസിെൻറ നടപടി ധാർഷ്ട്യമാണെന്ന് സമരസമിതി ചെയർമാൻ കോരമ്പേത്ത് രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.