Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_rightചക്കരക്കല്ലിൽ...

ചക്കരക്കല്ലിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ചക്കരക്കല്ലിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
cancel
camera_alt

സു​ഹൈ​ൽ

ച​ക്ക​ര​ക്ക​ല്ല്: വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ഏ​ച്ചൂ​ർ മാ​വി​ലാ​ച്ചാ​ൽ സ്വ​ദേ​ശി എം. ​സു​ഹൈ​ലി​നെ​യാ​ണ് (28) ച​ക്ക​ര​ക്ക​ൽ ഇ​ൻ​സ്​​പെ​ക്ട​ർ എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്. വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 1.40 ഗ്രാം ​എം.​ഡി.​എം.​എ പൊ​ലീ​സ് പി​ടി​കൂ​ടി. വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പ്ര​തി സ​ഞ്ച​രി​ച്ച കാ​ർ പൊ​ലീ​സ് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, പ്ര​തി പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് പി​ന്തു​ട​ർ​ന്നു. പൊ​ലീ​സി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി പ്ര​തി ഇ​ട​റോ​ഡി​ലേ​ക്ക് വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി. എ​ന്നാ​ൽ, കാ​ർ ഇ​വി​ടെ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. പൊ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​ൽ ബി​സി​ന​സ് ചെ​യ്യു​ന്ന സു​ഹൈ​ൽ ഇ​ട​ക്ക് ഓ​ർ​ഡ​ർ ല​ഭി​ക്കു​ന്ന പ്ര​കാ​രം എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്താ​റു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​സ്‌.​ഐ സു​ധാ​ക​ര​ൻ, പൊ​ലീ​സു​കാ​രാ​യ അ​ജ​യ​ൻ, രാ​ജേ​ഷ്, ജ​യ​ശീ​ല​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsMDMAArrest
News Summary - Young man arrested with MDMA
Next Story