ചാണ്ടി ഷമീമിനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsകണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാണ്ടി ഷമീം എന്ന ചിറക്കൽ വിവേകാനന്ദ റോഡിലെ വി.വി. ഷമീമിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് പ്രകാരമാണ് വളപട്ടണം പൊലീസ് കാപ്പ ചുമത്തിയത്.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്കെതിരെ വളപട്ടണം, കണ്ണൂർ ടൗൺ, മയ്യിൽ, പഴയങ്ങാടി പൊലീസ് സ്റ്റേഷനിലുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞുവരുന്ന ഇയാളെ വളപട്ടണം ഇൻസ്പെക്ടർ ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധിയിലെ സ്ഥിരം ക്രിമിനലുകളെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ നിയമനടപടികൾ കണ്ണൂർ സിറ്റി പോലീസ് കമീഷണറുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.