ഡിജിറ്റല്‍ റീസർവേ റെക്കോഡുകൾ പരിശോധിക്കാം
text_fieldsകണ്ണൂർ: അഴീക്കോട് സൗത്ത് വില്ലേജിന്റെ ഡിജിറ്റല്‍ റീസര്‍വേ സംബന്ധിച്ച് തയാറാക്കിയ ഡിജിറ്റല്‍ റീസർവേ റെക്കോഡുകൾ അഴീക്കോട് കടപ്പുറം ക്യാമ്പ് ഓഫിസില്‍ ബന്ധപ്പെട്ട ഭൂവുടമസ്ഥന്മാരുടെ പരിശോധനക്കായി സൂക്ഷിച്ചു.
ഭൂവുടമസ്ഥന്മാർക്ക് സര്‍വേ ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തില്‍ റെക്കോഡുകൾ പരിശോധിക്കാവുന്നതും പരാതിയുണ്ടെങ്കില്‍ ഒരു മാസത്തിനകം ഓണ്‍ലൈനായി കണ്ണൂര്‍ റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതുമാണ്. റെക്കോഡുകൾ പരിശോധിക്കാന്‍ പോകുന്നവര്‍ ബന്ധപ്പെട്ട ഭൂമിയിന്മേലുള്ള അവകാശ രേഖകള്‍ കരുതണം.
നിശ്ചിത ദിവസത്തിനകം പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം റീസർവേ റെക്കോഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീർണം എന്നിവകള്‍ കുറ്റമറ്റതായി പരിഗണിച്ച് കേരള സര്‍വേ അതിരടയാളം 13ാം വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തുന്നതാണ്.
സര്‍വേ സമയത്ത് തര്‍ക്കമുന്നയിച്ച് കേരള സര്‍വേ അതിരടയാളം നിയമം 10ാം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥന്മാർക്ക് ഈ നിയമം ബാധകമായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.