Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightCherupuzhachevron_rightഗൃഹനാഥന് നേരെ ആസിഡ്...

ഗൃഹനാഥന് നേരെ ആസിഡ് ആക്രമണം

text_fields
bookmark_border
ഗൃഹനാഥന് നേരെ ആസിഡ് ആക്രമണം
cancel
camera_alt

രാജേഷ്

ചെ​റു​പു​ഴ: ഗൃ​ഹ​നാ​ഥ​നെ ആ​സി​ഡ് ഒ​ഴി​ച്ച് പ​രി​ക്കേ​ല്‍പി​ച്ചു. പ്രാ​പ്പൊ​യി​ല്‍ പെ​രു​ന്ത​ട​ത്തെ തോ​പ്പി​ല്‍ രാ​ജേ​ഷി​നെ (47)യാ​ണ് ആ​സി​ഡ് ഒ​ഴി​ച്ചു പ​രി​ക്കേ​ല്‍പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​തി​യ വീ​ടി​ന്റെ കോ​ണ്‍ക്രീ​റ്റ് പ്ര​വൃ​ത്തി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ​ശേ​ഷം സ​മീ​പ​ത്ത് നി​ര്‍മി​ച്ച താ​ല്‍ക്കാ​ലി​ക ഷെ​ഡി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന രാ​ജേ​ഷി​ന്റെ മു​ഖ​ത്തേ​ക്ക് അ​ക്ര​മി ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആ​സി​ഡ് ഒ​ഴി​ച്ചയുട​ന്‍ ഇ​യാ​ള്‍ സ്ഥ​ല​ത്തുനി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. രാ​ജേ​ഷി​ന്റെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി പൊ​ലീസി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​സി​ഡ് വീ​ണ് സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ രാ​ജേ​ഷി​നെ ചെ​റു​പു​ഴ പൊ​ലീസും സ​മീ​പ​വാ​സി​ക​ളും ചേ​ര്‍ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ര്‍ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ആ​ക്ര​മ​ണ​ത്തി​ല്‍ രാ​ജേ​ഷി​ന്റെ മു​ഖ​ത്തും ശ​രീ​ര​ത്തു​മാ​ണ് പൊ​ള്ള​ല​ത്. മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ രാ​ജേ​ഷ്. അ​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ ഞാ​യ​റാ​ഴ്ച പ​ക​ല്‍ പ്ര​ദേ​ശ​ത്ത് ക​ണ്ട​താ​യി പ​റ​യു​ന്നു​ണ്ട്. ഇ​യാ​ള്‍ ആ​സി​ഡ് കൊ​ണ്ടു​വ​ന്ന​തെ​ന്നു ക​രു​തു​ന്ന പ്ലാ​സ്റ്റി​ക് കാ​ന്‍ സ്ഥ​ല​ത്തു നി​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി. ചി​കി​ത്സ​യി​ലു​ള​ള രാ​ജേ​ഷി​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മേ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Acid AttackKannur NewsHouseholder
News Summary - Acid attack on householder
Next Story