ആന്‍ മേരി കൊലക്കേസിെൻറ ചുരുളഴിഞ്ഞതില്‍ ചെറുപുഴ പൊലീസിന് അഭിമാനിക്കാം
text_fieldsചെറുപുഴ: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് പരിധിയിലെ ബളാലില്‍ ആന്‍ മേരി (16) വിഷം ഉള്ളില്‍ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്താനിടയാക്കിയത് ചെറുപുഴ പൊലീസിെൻറ ജാഗ്രതയോടെയുള്ള ഇടപെടല്‍.
ഈ മാസം അഞ്ചിനാണ് അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെയും ബെസിയുടെയും മകള്‍ ആന്‍ മേരി (16) മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചെതന്നാണ് ആദ്യം പുറത്തറിഞ്ഞത്. എന്നാല്‍, ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ പിതാവ് ബെന്നി (48)യെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയമുയര്‍ന്നു.
മഞ്ഞപ്പിത്തമെന്നു കരുതി ചെറുപുഴക്കടുത്തുള്ള ബന്ധുവീട്ടില്‍ വന്നുതാമസിച്ച് ഒറ്റമൂലി ചികിത്സ നടത്തിയതിനു പിന്നാലെയാണ് ആന്‍ മേരി മരിച്ചത്. ബന്ധുവീട്ടില്‍നിന്ന് ആരോഗ്യസ്ഥിതി വഷളായ നിലയില്‍ ആന്‍ മേരിയെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ചെറുപുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പച്ചമരുന്ന് ചികിത്സയെ തുടര്‍ന്നാണോ മരണം സംഭവിച്ചതെന്ന സംശയത്തില്‍ വ്യക്തത തേടി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പൊലീസ് സര്ജന് ഗോപാലകൃഷ്ണപിള്ളയില്നിന്ന് ചെറുപുഴ എസ്.ഐ മഹേഷ് കെ. നായര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് മരണത്തിലെ ദുരൂഹതക്ക് ആക്കം കൂടിയത്.
കുട്ടിയുടെ ശരീരത്തില്‍ എലിവിഷത്തിെൻറ സാന്നിധ്യമുണ്ടെന്ന പൊലീസ് സർജെൻറ സൂചനയുടെ അടിസ്ഥാനത്തില്‍ ചെറുപുഴ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.പി. വിനീഷ്കുമാര്‍ തുടരന്വേഷണത്തിന് വെള്ളരിക്കുണ്ട് എസ്.എച്ച്.ഒക്ക് വിവരങ്ങള്‍ കൈമാറുകയായിരുന്നു.
കുടുംബമൊന്നാകെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതാകാമെന്ന സംശയത്തിലാണ് അന്വേഷണം ആരംഭിച്ചതെങ്കിലും ഐസ്ക്രീമില് വിഷം കലര്‍ത്തി നല്കി സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.
ചെറുപുഴ പൊലീസിെൻറ നിഗമനങ്ങളുടെ ചുവടുപിടിച്ച് വെള്ളരിക്കുണ്ട് പൊലിസ് ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്, എസ്.ഐ ശ്രീദാസ് പുത്തൂര്‍ എന്നിവര്‍ നടത്തിയ തുടരന്വേഷണമാണ് ആന്‍ മേരിയുടെ സഹോദരന് ആല്ബിന് ബെന്നി (22)യുടെ അറസ്റ്റിലേക്കെത്തിയത്.
മാതാപിതാക്കളെയും സഹോദരിയെയും വിഷം കൊടുത്തു കൊന്ന് വീടും സ്ഥലവും തട്ടിയെടുത്ത് ആര്‍ഭാട ജീവിതം നയിക്കാനുള്ള ആഗ്രഹമാണ് പ്രതിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.
തെൻറ ദുര്നടപ്പുകള് ചോദ്യംചെയ്യുന്ന സഹോദരിയെയും മാതാപിതാക്കളെയും വകവരുത്താന്‍ പ്രതി ഐസ്ക്രീമില് എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ഗുരുതരനിലയില്‍ ആശുപത്രിയില്‍ കഴിയുന്ന ബെന്നി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. ആന്‍ മേരിയുടെ മരണം നടന്ന് ഒരാഴ്ചക്കകം കുറ്റകൃത്യം തെളിഞ്ഞതോടെ ചെറുപുഴ പൊലീസിനും അത് അഭിമാനിക്കാനുള്ള വകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.