കാര്‍ഷിക വിളകളിലെ രോഗപ്പകര്‍ച്ച: ശാസ്ത്രസംഘം ചെറുപുഴ സന്ദർശിച്ചു
text_fieldsചെറുപുഴ: കാര്‍ഷിക വിളകളിലെ രോഗപ്പകര്‍ച്ച പരിശോധിക്കാന്‍ സി.പി.സി.ആർ.ഐയുടെ ശാസ്ത്രജ്ഞര്‍ ചെറുപുഴ പഞ്ചായത്തില്‍ പര്യടനം നടത്തി. കവുങ്ങിന്‍ തോട്ടങ്ങളില്‍ പടരുന്ന ഇലപ്പുള്ളി രോഗത്തെക്കുറിച്ച് പഠിക്കാനാണ് കാസർകോട് കേന്ദ്രത്തിലെ ശാസ്ത്രസംഘം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തിയത്.
ഇലകളില്‍ മഞ്ഞനിറം ബാധിച്ച് കരിഞ്ഞുണങ്ങി കമുകുകള്‍ പാടേ നശിക്കുന്ന രോഗത്തിന് പ്രതിവിധി കാണാനാവാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് സംഘം പരിശോധനക്കെത്തിയത്. രോഗപ്പകര്‍ച്ച കണ്ടെത്തിയ സ്ഥലങ്ങളിലെ മണ്ണില്‍ പൊട്ടാഷിന്റെ കുറവുണ്ടെന്നും ഇതാണ് ഇലകളില്‍ മഞ്ഞളിപ്പ് രോഗം പടരാന്‍ കാരണമെന്നും ശാസ്ത്രസംഘം വിശദീകരിച്ചു. മാസങ്ങളുടെ ഇടവേളയില്‍ മണ്ണിന്റെ രാസഘടന പരിശോധിക്കാന്‍ കര്‍ഷകര്‍ തയാറാകണം.
മണ്ണില്‍ ആവശ്യമായ ജീവകങ്ങള്‍ ലഭ്യമാക്കിയശേഷം കാലക്രമേണ മാത്രമേ ജൈവകൃഷിയിലേക്ക് മാറാന്‍ പാടുള്ളൂവെന്നും ശാസ്ത്രസംഘം വ്യക്തമാക്കി.
തെങ്ങുകളില്‍നിന്ന് പാകമാകാറായ തേങ്ങകള്‍ പൊഴിഞ്ഞുവീഴുന്ന രോഗം പിടിപെട്ട തോട്ടങ്ങളും സംഘം സന്ദര്‍ശിച്ചു.
വിള സംരക്ഷണ വിഭാഗം മേധാവി ഡോ. വിനായക് ഹെഗ്‌ഡേ, ഡോ. ഡാലിയമോള്‍, ഡോ. ജിലു വി. സാജന്‍, ഡോ. എസ്. നീനു, ചെറുപുഴ കൃഷി ഓഫിസര്‍ എ. റെജിന എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.