ലഹരിവസ്തുക്കളും ആയുധങ്ങളും കണ്ടെത്താന്‍ പരിശോധന
text_fieldsചെറുപുഴ: ചെറുപുഴ പൊലീസ് സ്റ്റേഷന് പരിധിയില്‍ ലഹരിവസ്തുക്കളും ആയുധങ്ങളും കണ്ടെത്താന്‍ സേനകള്‍ സംയുക്തമായി പരിശോധന നടത്തി.
ചെറുപുഴ പൊലീസിെൻറ നേതൃത്വത്തില്‍ കേന്ദ്രസേനാംഗങ്ങള്‍, പയ്യന്നൂര്‍ എക്സൈസ് സംഘം എന്നിവ സംയുക്തമായാണ് പുളിങ്ങോം, ആറാട്ട് കടവ്, കാനംവയല്‍, ചേനാട്ടുകൊല്ലി, കോഴിച്ചാല്‍ റവന്യൂ എന്നിങ്ങനെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളും ആയുധങ്ങളും കണ്ടെത്താന്‍ വ്യാപക പരിശോധന നടത്തിയത്.
തെരെഞ്ഞടുപ്പിന് മുന്നോടിയായി ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനും പരിശോധന ലക്ഷ്യമിട്ടിരുന്നു. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മലയോരത്തേക്ക് വന്‍തോതില്‍ മദ്യവും മറ്റ് ലഹരിവസ്തുക്കളും എത്തിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയുമുണ്ടായിരുന്നു. കര്‍ണാടക വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലെ പരിശോധനക്ക് കര്‍ണാടക വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
ചെറുപുഴ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. മുരളീധരന്, എസ്.ഐ എം.പി. വിജയകുമാര്‍, പയ്യന്നൂര്‍ എക്സൈസ് പ്രവൻറിവ് ഓഫിസര്‍ കെ.കെ. രാജേന്ദ്രന് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി. കഴിഞ്ഞദിവസം കാനംവയല്‍ ചേനാട്ടുകൊല്ലിയില്‍ ഗൃഹനാഥന് വെടിയേറ്റുമരിച്ച സംഭവത്തിെൻറ പശ്ചാത്തലത്തില്‍ കൂടിയാണ് പരിശോധന വ്യാപകമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.