വയോധികയുടെ കൊലപാതകം; സാക്ഷിപറഞ്ഞതിെൻറ വൈരാഗ്യമെന്ന് സൂചന
text_fieldsചെറുപുഴ: ജോസ്ഗിരി കട്ടപ്പള്ളിയില് വീട്ടമ്മയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയത് മുന്‍ കൊലപാതകക്കേസില്‍ സാക്ഷിപറഞ്ഞതിെൻറ വൈരാഗ്യത്തിലെന്നു സൂചന. 18 വര്‍ഷം മുമ്പ് സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കൊട്ടക്കല്‍ ബിനോയിയാണ് (40) കഴിഞ്ഞദിവസം രാത്രി പിതൃസഹോദരന് കൊട്ടക്കല്‍ പൗലോസിെൻറ ഭാര്യ റാഹേലിനെ (72) കുത്തിക്കൊലപ്പെടുത്തിയത്. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരുകയായിരുന്ന ഇയാള്‍ പരോളിലായിരിക്കെയാണ് വീണ്ടും കൊല നടത്തിയത്.
ആദ്യ കൊലപാതക്കേസിലെ സാക്ഷിയായിരുന്നു മരിച്ച റാഹേലിെൻറ മകന് ഡേവിഡ്. പരോളിലിറങ്ങിയതിനുപിന്നാലെ ഏതാനും ദിവസം മുമ്പ് പ്രതി ഇവരുടെ വീട്ടിലെത്തി വധഭീഷണി മുഴക്കിയതായും പറയുന്നു.
ഞായറാഴ്ച രാവിലെ വീണ്ടുമെത്തി പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് ചെറുപുഴ പൊലീസെത്തി അനുനയിപ്പിച്ചുവിട്ടിരുന്നു. എന്നാല്‍, രാത്രി ഒമ്പതോടെ തിരിച്ചെത്തിയ പ്രതി റാഹേലിനെയും ഭര്‍ത്താവ് പൗലോസ് (78), മകന് ഡേവിഡ് (47) എന്നിവരെയും കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.
അക്രമം നടക്കുന്നതറിഞ്ഞ് നാട്ടുകാര്‍ ചെറുപുഴ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതര നിലയിലായിരുന്ന റാഹേല്‍ ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ മരിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിക്കായി ചെറുപുഴ പൊലീസ് അന്വേഷണം ഊർജിതമാക്കി.
തെളിവെടുപ്പിനായി ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. ചെറുപുഴ പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി.വിനീഷ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.