Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 10:59 AM IST Updated On
date_range 21 Oct 2021 11:30 AM ISTകുടുംബശ്രീ ജനകീയ ഹോട്ടലില്‍ കവർച്ച; 15,000ലേറെ രൂപ കള്ളൻ കൊണ്ടുപോയി
text_fieldsbookmark_border
ചെറുപുഴ: കുടുംബശ്രീയുടെ ജനകീയ ഹോട്ടലില്‍ കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും മേശ വലിപ്പില്‍ ഉണ്ടായിരുന്ന പണവും കവർന്നു. ചെറുപുഴ പഞ്ചായത്ത് ഓഫിസിനു സമീപം പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് കവർച്ച നടന്നത്.
പൂട്ട് തകർത്തു അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും മേശയിൽ ഉണ്ടായിരുന്ന പണവും കവർന്നതായി ചെറുപുഴ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ചൊവ്വാഴ്ച അവധിയായതിനാല്‍ ബുധനാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story